Connect with us

COVID DEATH

കൊവിഡ് നഷ്ടപരിഹാരം നല്‍കുന്നതിന് നടപടികളായി: മന്ത്രി വീണാ ജോര്‍ജ്

നഷ്ട പരിഹാരം 50,000 രൂപ വീതം; 30 ദിവസത്തിനകം പരാതികളില്‍ തീര്‍പ്പാക്കും

Published

|

Last Updated

തിരുവനന്തപുരം |  കൊവിഡ് മരണത്തില്‍ നഷ്ടപരിഹാരം അര്‍ഹരായ എല്ലാവര്‍ക്കും ഉറപ്പുവരുത്തുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 30 ദിവസത്തിനകം പരാതികള്‍ തീര്‍പ്പാക്കും. 50,000 രൂപ വീതം ധനസാഹയം നല്‍കും. ഇതിനായി എല്ലാ നടപടികളും സ്വീകരിച്ചു. സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലെ കൊവിഡ് മരണ നിരക്ക് സുതാര്യമാണ്. പട്ടികയില്‍ ആരുടെയെങ്കിലും മരണം ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ അവരുടെ ആശ്രിതര്‍ക്ക് പരാതി നല്‍കാവുന്നതാണ്. ഒക്ടോബര്‍ 11 മുതല്‍ പുതിയ അപേക്ഷകള്‍ നല്‍കാം. കൊവിഡ് മരണങ്ങളില്‍ സര്‍ക്കാറിന് ഒന്നും ഒളിച്ചുവെക്കാനില്ല. എല്ലാം പരിശോധിച്ച് , സുതാര്യമായാണ് സര്‍ക്കാര്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.