local body election 2025
മമ്പുറത്ത് മുസ്‌ലിം ലീഗില്‍ കൂട്ടരാജി
എ ആര്‍ നഗര്‍ പഞ്ചായത്ത് 22-ാം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റി ഭാരവാഹികളടക്കം 25 കുടുംബങ്ങളാണ് പര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.
തിരൂരങ്ങാടി | എ ആര്‍ നഗര്‍ പ ഞ്ചായത്ത് പ്രസിഡന്റിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് മമ്പുറത്ത് മുസ്‌ലിം ലീഗില്‍ കൂട്ടരാജി. എ ആര്‍ നഗര്‍ പഞ്ചായത്ത് 22-ാം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റി ഭാരവാഹികളടക്കം 25 കുടുംബങ്ങളാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.
വാര്‍ഡ് മുസ്‌ലിം ലീഗ് ജന. സെക്രട്ടറി കെ എം സിദ്ദീഖ്, ജോ. സെക്രട്ടറി കാട്ടേരി അബ്ദുര്‍റഹ്‌മാന്‍, വേങ്ങര മണ്ഡലം എം എസ് എഫ് വൈസ് പ്രസിഡന്റ് പി എം നജീബ്, വനിതാ ലീഗ് ജന. സെക്രട്ടറി കെ നൂര്‍ജഹാന്‍, വാര്‍ഡ് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെ എം സാദിഖ്, മുതിര്‍ന്ന ലീഗ് നേതാവ് കെ പി ഹംസ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൂട്ടരാജി.
രാജിക്കത്ത് ഇവര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എ പി ഹംസക്ക് കൈമാറിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞടുപ്പില്‍ എ ആര്‍ നഗര്‍ ഗ്രാമ പഞ്ചായത്തിലേക്ക് ഈ വാര്‍ഡില്‍ നിന്നുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചാണ് രാജി. വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ തീരുമാനവും പഞ്ചായത്ത് പാര്‍ലമെന്ററി കമ്മിറ്റിയുടെ ശിപാര്‍ശയും മറികടന്ന് മണ്ഡലം കമ്മിറ്റി നടത്തിയ സ്ഥാനാര്‍ഥി നിര്‍ണയമാണിത്.
ഇവിടെ കാട്ടേരി അബ്ദുര്‍റഹ്‌മാനെയാണ് വാര്‍ഡ് കമ്മിറ്റി സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരുന്നത്.
എന്നാല്‍ നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് അബ്ദുര്‍റശീദിനെയാണ് മണ്ഡലം കമ്മിറ്റി സ്ഥാനാഥിയാക്കിയത്. ഇതാണ് വിവാദത്തിന് കാരണമായത്.



