Connect with us

First Gear

2022 ബലേനോയുടെ പ്രൊഡക്ഷന്‍ ആരംഭിച്ച് മാരുതി സുസുക്കി

2022 ഫെബ്രുവരി രണ്ടാം വാരത്തില്‍ വാഹനം അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| 2022ല്‍ വന്‍ പദ്ധതികള്‍ക്കാണ് മാരുതി സുസുക്കി തയ്യാറെടുക്കുന്നത്. ഈ വര്‍ഷം നിരവധി പുതിയ വാഹനങ്ങള്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. അടുത്തിടെ പുറത്തിറക്കിയ സെലെരിയോയുടെ സിഎന്‍ജി പതിപ്പിലാണ് ഈ വര്‍ഷത്തെ പദ്ധതികള്‍ ആരംഭിച്ചിരിക്കുന്നത്. ഇപ്പോള്‍ നിരവധി മാറ്റങ്ങളുമായി ഫെയ്സ് ലിഫ്റ്റ് ബലേനോയെ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് മാരുതി.

2022 ഫെബ്രുവരി രണ്ടാം വാരത്തില്‍ വാഹനം അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ തുടക്കമായി ഇപ്പോള്‍ ഗുജറാത്തിലെ പ്ലാന്റില്‍ നിന്ന് ഹാച്ച്ബാക്ക് അസംബ്ലി ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു. പുതിയ ബലേനോയില്‍ ഒരു സിഎന്‍ജി പതിപ്പും കമ്പനി പുറത്തിറക്കിയേക്കുമെന്നാണ് സൂചന. 2015 ഒക്ടോബറില്‍ ആദ്യമായി പുറത്തിറക്കിയ മാരുതി സുസുക്കി ബലേനോ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ ഇപ്പോഴും മുന്നേറുകയാണ്.

2021 ഡിസംബറില്‍, ഒരു ദശലക്ഷം യൂണിറ്റ് നാഴികക്കല്ല് കടന്ന ഏറ്റവും വേഗതയേറിയ പ്രീമിയം ഹാച്ച്ബാക്ക് ആയി ബലേനോ മാറുകയും ചെയ്തു. എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി ഓരോ മാസവും പ്രതിമാസ വില്‍പ്പനയില്‍ സ്ഥിരത പുലര്‍ത്താനും മാരുതി സുസുക്കി ബലേനോയ്ക്ക് സാധിക്കുന്നുണ്ട്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ 25 ശതമാനം വിപണി വിഹിതമാണ് ബലേനോയ്ക്കുള്ളത്. പുതിയ ബലേനോ കമ്പനിയുടെ എക്‌സ്‌ക്ലൂസീവ് നെക്സ ഔട്ട്‌ലെറ്റുകള്‍ വഴി വില്‍ക്കുന്നത് തുടരും.

2022 ബലേനോ അതിന്റെ ടോപ്പ് സ്പെക്ക് വേരിയന്റുകളില്‍ മൊത്തം 6 എയര്‍ബാഗുകളുമായി എത്തും. പുതുക്കിയ സുരക്ഷാ പാക്കേജിന്റെ ഭാഗമായി ഇതിന് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോളും ലഭിക്കും. എഞ്ചിന്‍ സ്പെസിഫിക്കേഷനുകളില്‍ മാറ്റമൊന്നും ഉണ്ടായേക്കില്ലെന്ന് വേണം പറയാന്‍. 82 ബിഎച്ച്പി പവറും 113 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്ന അതേ 1.2 ലിറ്റര്‍ വിവിടി പെട്രോള്‍ എഞ്ചിനും നിലവിലെ മോഡലില്‍ കാണുന്നത് പോലെ 89 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് വിവിടി എഞ്ചിനും ഇതിന് കരുത്തേകും. 2022 ബലേനോയുടെ വില നിലവിലെ ബലേനോയേക്കാള്‍ കൂടുതലായിരിക്കുമെന്നാണ് സൂചനകള്‍.

 

---- facebook comment plugin here -----

Latest