Connect with us

Business

മാരുതി സുസുക്കി ഇന്‍വിക്‌റ്റോ എംപിവി; ആദ്യമാസം 10,000 ബുക്കിങ്

24.79 ലക്ഷം രൂപ മുതല്‍ 28.42 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി ഇന്‍വിക്‌റ്റോയുടെ വില.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ ബ്രാന്‍ഡാണ് മാരുതി സുസുക്കി. മാരുതി സുസുക്കി ഇന്‍വിക്‌റ്റോ എംപിവി ഈ അടുത്താണ് അവതരിപ്പിച്ചത്. ഈ വാഹനം ഏറ്റവും വലിപ്പമുള്ളതും വില കൂടിയതുമാണ്. ഈ എംപിവിക്ക് ആദ്യമാസം തന്നെ 10,000 ബുക്കിങ് നേടാനായി. ഇതുവരെ 750 വില്‍പ്പനയും ഇന്‍വിക്‌റ്റോ നേടിയിട്ടുണ്ട്. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബ്രാന്റ് പതിപ്പാണ് മാരുതി സുസുക്കി ഇന്‍വിക്‌റ്റോ എംപിവി. മാരുതി സുസുക്കി, ടൊയോട്ട പങ്കാളിത്തത്തിന്റെ ഭാഗമാണ് മാരുതി സുസുക്കി ഇന്‍വിക്‌റ്റോ.

24.79 ലക്ഷം രൂപ മുതല്‍ 28.42 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി ഇന്‍വിക്‌റ്റോയുടെ വില. മാരുതി സുസുക്കി ഇന്‍വിക്‌റ്റോ ഒരു എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമേ ലഭ്യമാവുകയുള്ളൂ. സിവിടി ട്രാന്‍സ്മിഷനുള്ള 2.0 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് വാഹനത്തിലുള്ളത്.

മാരുതി സുസുക്കി ഇന്‍വിക്‌റ്റോ എംപിവി മൂന്ന് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. വാഹനത്തിന്റെ സെറ്റ പ്ലസ് 7 സീറ്റര്‍ മോഡലിന് 24.79 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. സെറ്റ പ്ലസ് 8 സീറ്റര്‍ മോഡലിന് 24.84 ലക്ഷം രൂപ വിലയും ആല്‍ഫ പ്ലസ് 7 സീറ്റര്‍ മോഡലിന് 28.42 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

 

 

 

 

 

Latest