Connect with us

First Gear

ഇലക്ട്രിക്കാവാനൊരുങ്ങി മാരുതി

2025ല്‍ കാര്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇലക്ട്രിക്ക് വിഭാഗത്തിലേക്ക് ചുവട് വെക്കുന്നു. ഇപ്പോഴിതാ മാരുതി സുസുക്കി ആദ്യത്തെ ഇലക്ട്രിക്ക് കാറിന്റെ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. ഓട്ടോ എക്സ്പോയിലാണ് മാരുതി സുസുക്കി ഇ വി എക്‌സ്-എസ് യുവി ഇലക്ട്രിക്ക് കാര്‍ പ്രദര്‍ശിപ്പിച്ചത്. ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോ 2023ല്‍ വെച്ചാണ് മാരുതി ഈ വാഹനം പ്രദര്‍ശിപ്പിച്ചത്. 2025ല്‍ കാര്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

60 കെഡബ്ല്യു എച് ബാറ്ററി പാക്കോടുകൂടി ഒറ്റ ചാര്‍ജില്‍ 550 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുന്ന കാറായിരിക്കും ഇത്. ഫ്യൂച്ചറിസ്റ്റിക് ഡിസൈനും നീളമുള്ള വീല്‍ബേസുമായിട്ടാണ് മാരുതി സുസുക്കി-ഇ വി എക്‌സ് ഇലക്ട്രിക് എസ് യുവി വരുന്നത്. കാറിന്റെ അകത്ത് കൂടുതല്‍ സ്പേസും മികച്ച സവിശേഷതകളും സുഖസൗകര്യങ്ങളും ഉണ്ടായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
4300 എംഎം നീളവും 1800 എംഎം വീതിയും 1600 എംഎം ഉയരവുമാണ് മാരുതി ഇലക്ട്രിക് എസ് യുവി ഇവി എക്സിന്. ഇത് പുതിയതും സമര്‍പ്പിതവുമായ ഒരു ഇ വി എക്‌സ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യയിലെ കുടുംബങ്ങള്‍ക്ക് യോജിച്ച വിധത്തില്‍ തയ്യാറാക്കുന്ന ഫ്യൂച്ചറിസ്റ്റിക്ക് ഡിസൈനുള്ള വാഹനം കൂടിയാണ് ഇതെന്ന് സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ പ്രസിഡന്റും ഡയറക്ടറുമായ തോഷിഹിറോ വ്യക്തമാക്കി.

2023 ഓട്ടോ എക്‌സ്‌പോയില്‍ മാരുതി സുസുക്കി ബ്രെസ്സ സിഎന്‍ജി, മാരുതി വാഗണ്‍ആര്‍, ഗ്രാന്‍ഡ് വിറ്റാര ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ് എന്നിവയുടെ ഫ്ളെക്‌സ് ഇന്ധന പ്രോട്ടോടൈപ്പുകള്‍ കൂടി കമ്പനി അവതരിപ്പിക്കുന്നുണ്ട്.

 

---- facebook comment plugin here -----

Latest