Connect with us

From the print

കട്ടിപ്പാറ ഉസ്താദിന്റെ സ്മരണയിൽ പ്രാർഥനാ നിർഭരമായി മർകസ്

അനുസ്മരണ സംഗമത്തിൽ സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി.

Published

|

Last Updated

കോഴിക്കോട് | ജാമിഅ മർകസിൽ മൂന്നര പതിറ്റാണ്ടുകാലം ആയിരക്കണക്കിന് പണ്ഡിത പ്രതിഭകൾക്ക് അറിവ് പകർന്നു നൽകിയ കട്ടിപ്പാറ ഉസ്താദിന്റെ സ്മരണകളിൽ പ്രാർഥനാനിർഭരമായി ജാമിഅ മർകസ്. അനുസ്മരണ സംഗമത്തിൽ സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി.

ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ചാൻസലർ സി മുഹമ്മദ് ഫൈസി അനുസ്മരണ ഭാഷണം നടത്തി. എ കെ അബൂബക്കർ ബാഖവി കട്ടിപ്പാറ, ഉമറലി സഖാഫി എടപ്പുലം, സി പി ഉബൈദുല്ല സഖാഫി, ബശീർ സഖാഫി കൈപ്പുറം പ്രസംഗിച്ചു.

Latest