Connect with us

AVASARAM

ഡൽഹിയിലെ ആശുപത്രികളിൽ നിരവധി ഒഴിവ്

പത്താംക്ലാസ്സുകാർക്കും അവസരം.

Published

|

Last Updated

കേന്ദ്രസർക്കാറിന് കീഴിലുള്ള ഡൽഹിയിലെ ആശുപത്രികളിൽ നിരവധി ഒഴിവുകൾ. പാരാമെഡിക്കൽ ഒഴിവുകളിലേക്കാണ് അപേക്ഷ വിളിച്ചിരിക്കുന്നത്. സഫ്ദർജംഗ് ആശുപത്രി, ലേഡി ഹാർഡിംഗ് മെഡിക്കൽ കോളജ്, ഡോ. രാം മനോഹർ ലോഹ്യ ആശുപത്രി, കലാവതി ശരൺ ചിൽഡ്രൻസ് ആശുപത്രി, റൂറൽ ഹെൽത്ത് ട്രെയിനിംഗ് സെന്ററുകൾ എന്നിവിടങ്ങളിലായി 909 ഒഴിവുകളാണുള്ളത്. ഇതിൽ 274 ഒഴിവുകൾ ഓപറേഷൻ തീയേറ്റർ അസിസ്റ്റന്റ് തസ്തികയിലും 218 ഒഴിവുകൾ നഴ്‌സിംഗ് അറ്റൻഡന്റ് തസ്തികയിലും 210 ഒഴിവുകൾ മെഡിക്കൽ ലാബ് ടെക്‌നോളജിസ്റ്റ്, ജൂനിയർ മെഡിക്കൽ ലാബ് ടെക്‌നോളജിസ്റ്റ് തസ്തികയിലുമാണുള്ളത്.

റേഡിയോഗ്രാഫർ തസ്തികയിൽ 22 ഒഴിവുകളുണ്ട്. സയൻസ് പഠിച്ച പ്ലസ്ടുവാണ് യോഗ്യത. റേഡിയോഗ്രാഫിയിൽ ഡിപ്ലോമയും വേണം. ആശുപത്രികളിലോ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം. പ്രായം 18നും 25നും ഇടക്ക്.
എക്‌സ്റേ അസിസ്റ്റന്റ്- 18 ഒഴിവുകൾ. റോഡിയോഗ്രാഫിയിൽ ദ്വിവത്സര ഡിപ്ലോമ. പ്രായം 18-25. പ്ലസ് ടു ജയം അനിവാര്യം.

ഇ സി ജി ടെക്‌നീഷ്യൻ- 11 ഒഴിവുകൾ. യോഗ്യത പത്താംക്ലാസ്സും തത്തുല്യവും. ഇ സി ജി മെഷീൻ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായം 20-25.

മെഡിക്കൽ ലാബ് ടെക്‌നോളജിസ്റ്റ്- 159 ഒഴിവുകൾ. മെഡിക്കൽ ലബോറട്ടറി സയൻസിൽ ബാച്ചിലർ ബിരുദവും അംഗീകൃത ആശുപത്രികളിൽ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിസ്റ്റായി രണ്ട് വർഷത്തെ പരിചയം. പ്രായം 30ന് താഴെ. ജൂനിയർ മെഡിക്കൽ ലാബ് ടെക്‌നോളജിസ്റ്റ്- 51 ഒഴിവുകൾ. മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ. ഒരു വർഷത്തെ പ്രവൃത്തി പരിചയം. പ്രായം 18-27.

ഫാർമസിസ്റ്റ്- 13 ഒഴിവുകൾ. ഫാർമസിയിൽ ദ്വിവത്സര ഡിപ്ലോമ. സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷനും വേണം. പ്രായം 18-25. ഫിസിയോതെറാപ്പിസ്റ്റ്- 42 ഒഴിവുകൾ. ഫിസിയോതെറാപ്പിയിൽ ബാച്ചിലർ ബിരുദം. നൂറ് കിടക്കകളുള്ള സർക്കാർ, സ്വകാര്യ ആശുപത്രിയിൽ രണ്ട് വർഷത്തെ പരിചയം. പ്രായം 30 കവിയരുത്.

ഓപറേഷൻ തിയേറ്റർ അറ്റൻഡന്റ്- 20 ഒഴിവ്. പത്താംക്ലാസ്സ് ജയം. ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് വേണം. കൂടാതെ 50 കിടക്കകളുള്ള ആശുപത്രിയിലെ ഓപറേഷൻ തിയേറ്ററിൽ ആറ് മാസത്തെ പരിചയം. പ്രായം 18-27. നഴ്‌സിംഗ് അറ്റൻഡന്റ്- 218 ഒഴിവുകൾ. പത്താംക്ലാസ്സ് ജയം. ഫസ്റ്റ് എയിഡ് സർട്ടിഫിക്കറ്റ് വേണം. കൂടാതെ 50 കിടക്കകളുള്ള ആശുപത്രിയിലെ ഓപറേഷൻ തീയേറ്ററിൽ ആറ് മാസത്തെ പരിചയം. പ്രായം 18-27.

ഓപറേഷൻ തീയേറ്റർ അസിസ്റ്റന്റ്- 274 ഒഴിവ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയുൾപ്പെട്ട പ്ലസ് ടു ജയം. 50 കിടക്കകളുള്ള ആശുപത്രിയിൽ ഒരു വർഷത്തെ പരിചയം. 20-25 പ്രായം.
എക്‌സ്‌റേ ടെക്‌നീഷ്യൻ- ഒമ്പത് ഒഴിവുകൾ. റേഡിയോഗ്രാഫിയിൽ ദ്വിവത്സര ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും. പ്രായം 21-30. ഓപറേഷൻ തിയേറ്റർ ടെക്‌നീഷ്യൻ- 17 ഒഴിവുകൾ. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയുൾപ്പെട്ട പ്ലസ് ടു ജയം. ഒരു വർഷത്തെ ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്‌സും 50 കിടക്കകളുള്ള ആശുപത്രിയിലെ ഓപറേഷൻ തിയേറ്ററിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായം 18-25.

മറ്റ് ഒഴിവുകൾ- ഫാമിലി വെൽഫെയർ എക്സ്റ്റൻഷൻ എജ്യുക്കേറ്റർ-രണ്ട്, കമ്പ്യൂട്ടർ- ഒന്ന്, മെഡിക്കൽ സോഷ്യൽ വെൽഫെയർ ഓഫീസർ-ഒന്ന്, മെഡിക്കൽ റെക്കോർഡ് ടെക്‌നീഷ്യൻ- രണ്ട്, ഒപ്‌റ്റോമെട്രിസ്റ്റ്-മൂന്ന്, ഒക്യൂപേഷനൽ തെറാപ്പിസ്റ്റ്- രണ്ട്, ടെക്‌നീഷ്യൻ-രണ്ട്, സീനിയർ കാർഡിയാക് ടെക്‌നീഷ്യൻ-പത്ത്, ടെക്‌നീഷ്യൻ (ഇ സി ടി)- ഒന്ന്, ഡന്റൽ മെക്കാനിക്- ഒന്ന്, കെയർടേക്കർ- രണ്ട്, ചെയർ-സൈസ് അസിസ്റ്റന്റ്-രണ്ട്, റിസപ്ഷനിസ്റ്റ് ഗ്രൂപ്പ് സി- രണ്ട്, ജൂനിയർ ഫോട്ടോഗ്രാഫർ-ഒന്ന്, ഡ്രസ്റ്റർ- ഒമ്പത്, സൈക്കോളജിസ്റ്റ്-ഒന്ന്, ടെക്‌നിക്കൽ അസിസ്റ്റന്റ് ഇൻ ഡെന്റൽ സർജറി- ഒന്ന്, ടെക്‌നീഷ്യൻ ഇ ഇ ജി, ഇ എം ജി, എൻ സി വി(ന്യൂറോളജി)- രണ്ട്, ലൈബ്രറി ക്ലാർക്ക്- ഒന്ന്, സ്റ്റാസ്റ്റീഷ്യൻ കം മെഡിക്കൽ റെക്കോഡ് ലൈബ്രേറിയൻ-ഒന്ന്, ജൂനിയർ റേഡിയോതെറാപ്പി ടോക്‌നോളജിസ്റ്റ് (ഗ്രേഡ്-1)- ആറ്.

ഉയർന്ന പ്രായപരിധിയിൽ എസ് സി, എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ ബി സി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാർക്കും ഭിന്നശേഷിക്കാർക്കും നിയമാനുസൃത ഇളവ് ലഭിക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷയുണ്ടാകും. ഡൽഹിയിൽ വെച്ചാണ് പരീക്ഷ നടത്തുക. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക. www.vmmc-sjh.nic.in, https://rmlh.nic.in, http://ihmc-hosp.gov.in, https://rhtcnajafarh, https://hll.cbtexam.in.

വനിതകൾക്കും എസ് സി, എസ് ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫിസില്ല. മറ്റുള്ളവർ 600 രൂപ അടക്കണം. ഈ മാസം 26ന് രാത്രി 11 വരെ ഫീസ് അടക്കാം.
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 25ന് രാത്രി 11.45 വരെ.

 

 

---- facebook comment plugin here -----

Latest