Connect with us

National

മണിപ്പൂര്‍ സംഘര്‍ഷം: നദിയില്‍ രണ്ട് മൃതദേഹങ്ങള്‍ ; രണ്ട് എംഎല്‍എമാരുടെ വീടുകള്‍ കൂടി ആക്രമിക്കപ്പെട്ടു

മണിപ്പൂരിലെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്നുച്ചയ്ക്ക് 12ന് യോഗം ചേരും.

Published

|

Last Updated

ന്യൂഡല്‍ഹി |  മണിപ്പൂരില്‍ സംഘര്‍ഷം തുടരവെ അസമില്‍ നദിയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇത് മണിപ്പൂരില്‍ നിന്നുള്ളവരുടേതാണെന്നാണ് പ്രാഥമിക നിഗമനം. അതേ സമയം ഇന്നലെ വൈകിട്ട് അക്രമികള്‍ രണ്ട് എംഎല്‍എമാരുടെ വീടുകള്‍ക്ക് തീയിട്ടു

മണിപ്പൂരിലെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്നുച്ചയ്ക്ക് 12ന് യോഗം ചേരും. അക്രമം തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ബിരേന്‍ സിങിനെ മാറ്റണമെന്ന ആവശ്യം ബിജെപിക്ക് അകത്തും ശക്തമാവുകയാണ്.

സഖ്യ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ബിരേന്‍ സിം?ഗ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍പിപി രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതര അവസ്ഥയിലേക്ക് പോവുകയാണെന്നും എന്‍പിപി നേതാവ് യുംനാം ജോയ്കുമാര്‍ വിമര്‍ശിച്ചു. കുകി സായുധ സംഘങ്ങള്‍ക്കെതിരെ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്നാണ് മെയ്‌തെയ് സംഘടനകള്‍ അന്ത്യശാസനം നല്‍കിയത്. നടപടി തൃപ്തികരമല്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം.രണ്ട് ദിവസത്തിനിടെ മണിപ്പൂരില്‍ 13 എംഎല്‍എമാരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്.