Connect with us

National

ഡ്രോണുകളുടെ ഉപയോഗത്തിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം; പുതിയ ചട്ടങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ഡ്രോണുകള്‍ക്ക് തിരിച്ചറിയല്‍ നമ്പറും ഓണ്‍ലൈന്‍ രജിസ്ട്രേഷനും  നിര്‍ബന്ധമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | ഡ്രോണുകള്‍ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രം. ഇത് സംബന്ധിച്ച് പുതിയ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഇനിമുതല്‍ ഡ്രോണുകള്‍ക്ക് പ്രത്യേക നമ്പറും രജിസ്ട്രേഷനും നിര്‍ബന്ധമാണ്. ഡ്രോണുകളുടെ ഉപയോഗം, വില്‍പന, വാങ്ങല്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ ചട്ടങ്ങള്‍.

ഡ്രോണുകള്‍ക്ക് തിരിച്ചറിയല്‍ നമ്പറും ഓണ്‍ലൈന്‍ രജിസ്ട്രേഷനും  നിര്‍ബന്ധമാക്കി. ഇനിമുതല്‍ രജിസ്ട്രേഷന്‍ ഇല്ലാത്ത ഡ്രോണുകള്‍ ഉപയോഗിക്കരുതെന്നാണ് ചട്ടത്തില്‍ പറയുന്നത്. മേഖലകള്‍ തിരിച്ചുള്ള ഡ്രോണ്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചട്ടത്തില്‍ പറയുന്നു. ഡ്രോണുകള്‍ വാടകക്ക് നല്‍കുമ്പോഴും ഈ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകര ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

Latest