From the print
ഈ യാത്ര ഇവിടെ അവസാനിക്കില്ല: ഇ സുലൈമാന്‍ മുസ്‌ലിയാര്‍
മനുഷ്യത്വത്തില്‍ നിന്ന് പിഴച്ചുപോയവരെ നന്നാക്കാനാണ് ഈ യാത്ര. ലോകം മുഴുവനും സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മഹാനാണ് കാന്തപുരം ഉസ്താദ്.
തിരുവനന്തപുരം | കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ യാത്ര ഇവിടെ അവസാനിക്കുന്നതല്ലെന്ന് സമസ്ത പ്രസിഡന്റ്ഇ സുലൈമാന്‍ മുസ്‌ലിയാര്‍. കേരളയാത്ര സമാപന സമ്മേളനത്തില്‍ അധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മനുഷ്യത്വത്തില്‍ നിന്ന് പിഴച്ചുപോയവരെ നന്നാക്കാനാണ് ഈ യാത്ര. ലോകം മുഴുവനും സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മഹാനാണ് കാന്തപുരം ഉസ്താദ്. യഥാര്‍ഥ സമസ്ത നമ്മുടേതാണ്. അതിന്റെ സെന്റിനറി സമ്മേളനമാണ് നടക്കാന്‍ പോകുന്നത്.
സമ്മേളനം വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
---- facebook comment plugin here -----





