From the print
കാന്തപുരം അറിവിന്റെ വെളിച്ചം: പ്രതിപക്ഷ നേതാവ്
മനുഷ്യര്‍ക്കിടയില്‍ സ്നേഹവും സമാധാനവുമുണ്ടാക്കലാണ് സൂഫി പാരമ്പര്യം. 1970 കള്‍ മുതല്‍ ഈ പാരമ്പര്യത്തിന് നേതൃത്വം കൊടുത്ത നേതാവാണ് കാന്തപുരം. പതിനായിരക്കണക്കിനാളുകള്‍ക്ക് സാന്ത്വനം നല്‍കിയ പ്രസ്ഥാനമാണ് കേരള മുസ്‌ലിം ജമാഅത്ത്.
തിരുവനന്തപുരം | പ്രയാസം അനുഭവിക്കുന്നവരുടെ കണ്ണുനീര്‍ തുടക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്തെ സുന്നി പാരമ്പര്യമെന്ന് പ്രതിപഷ നേതാവ് വി ഡി സതീശന്‍. ഇതുതന്നെയാണ് കേരളയാത്രയും ലഷ്യമാക്കുന്നത്. മനുഷ്യര്‍ക്കിടയില്‍ സ്നേഹവും സമാധാനവുമുണ്ടാക്കലാണ് സൂഫി പാരമ്പര്യം. 1970 കള്‍ മുതല്‍ ഈ പാരമ്പര്യത്തിന് നേതൃത്വം കൊടുത്ത നേതാവാണ് കാന്തപുരം.
പതിനായിരക്കണക്കിനാളുകള്‍ക്ക് സാന്ത്വനം നല്‍കിയ പ്രസ്ഥാനമാണ് കേരള മുസ്‌ലിം ജമാഅത്ത്. അറിവിന്റെ വെളിച്ചം നല്‍കിയ നേതാവാണ് കാന്തപുരം. ജാതിയുടെ പേരില്‍ വിദ്വേഷങ്ങള്‍ ഉണ്ടാക്കി അധികാരം പിടിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നു. മതേതരത്വം പറയാന്‍ എളുപ്പമാണ്. മതേതരത്വം പിച്ചിച്ചീന്തുന്ന വരെ പൊന്നാട അണിയിക്കരുത്. അവരെ കാറില്‍ കയറ്റുന്നവരെ ശ്രദ്ധിക്കണം. മതേതരത്വം ബലികഴിച്ചു കൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിനും കുട്ടുനില്‍ക്കില്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പുതരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.
മതത്തിന്റെ പേരില്‍ മനുഷ്യനെ അകറ്റുന്നു: ചെന്നിത്തല
തിരുവനന്തപുരം മതത്തിന്റെ പേരില്‍ മനുഷ്യനെ അകറ്റുന്നത് രാജ്യവ്യാപകമായെന്ന് കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യം പിച്ചിച്ചീന്തുന്ന കാഴ്ചയാണ് കാണുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളെ ഭരണകൂടങ്ങള്‍ ദ്രോഹിക്കുന്നു. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന ഘട്ടത്തില്‍ മുസ്‌ലിം സമൂഹത്തിന് പ്രഖ്യാപ്പിച്ച ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയിരിക്കുകയാണ്. അതുല്യ പണ്ഡിതനാണ് കാന്തപുരം ഉസ്താതെന്നും അദ്ദേഹം പറഞ്ഞു.





