From the print
കുതിപ്പ് തുടര്‍ന്ന് കണ്ണൂര്‍
രണ്ടാം സ്ഥാനത്ത് 693 പോയിന്റുകളോടെ കോഴിക്കോടും മൂന്നാം സ്ഥാനത്ത് 691 പോയിന്റുകളോടെ പാലക്കാടുമാണ്.
തൃശൂര്‍ | 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാം ദിവസം പിന്നിടുന്‌പോള്‍ ലീഡ് നിലയില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് കണ്ണൂര്‍. 709 പോയിന്റുകളുമായാണ് കണ്ണൂര്‍ സ്വര്‍ണക്കപ്പിനായുള്ള കുതിപ്പ് തുടരുന്നത്.
രണ്ടാം സ്ഥാനത്ത് 693 പോയിന്റുകളോടെ കോഴിക്കോടും മൂന്നാം സ്ഥാനത്ത് 691 പോയിന്റുകളോടെ പാലക്കാടുമാണ്. ആതിഥേയരായ തൃശൂരായിരുന്നു മുന്‍വര്‍ഷത്തെ ജേതാക്കള്‍.
ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ഇതുവരെ 101ല്‍ 66 മത്സര ഇനങ്ങളും ഹയര്‍ സെക്കന്‍ഡറി ജനറല്‍ വിഭാഗത്തില്‍ 110ല്‍ 67 ഇനങ്ങളും എച്ച് എസ് അറബിക് വിഭാഗത്തില്‍ 19ല്‍ 15 ഇനങ്ങളും എച്ച് എസ് സംസ്‌കൃത വിഭാഗത്തില്‍ 19ല്‍ 14 ഇനങ്ങളും പൂര്‍ത്തിയായി. 65 ശതമാനം മത്സരങ്ങളാണ് പൂര്‍ത്തിയായത്.
ഇതുവരെ 41 മത്സരങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചു. ഇനി 19 മത്സരങ്ങള്‍ കൂടിയാണ് പൂര്‍ത്തിയാകാനുള്ളത്.





