Kerala
കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു അപകടം; 17 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്
രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്. വിദ്യാര്‍ത്ഥിയായ ക്രിസ്റ്റോ പോള്‍, അസിസ്റ്റന്റ് പ്രൊഫസര്‍ നോയല്‍ വില്‍സണ്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.
തിരുവനന്തപുരം| കല്ലമ്പലം നാവായിക്കുളം യെദുക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞു അപകടം. അപകടത്തില്‍ 17വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്. ഇതില്‍ രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്. വിദ്യാര്‍ത്ഥിയായ ക്രിസ്റ്റോ പോള്‍, അസിസ്റ്റന്റ് പ്രൊഫസര്‍ നോയല്‍ വില്‍സണ്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ വിദഗ്ദ ചികില്‍സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നിന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
തൃശ്ശൂര്‍ കൊടകര എംബിഎ കോളജില്‍ നിന്നും പഠനയാത്രയ്ക്കായി എത്തിയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. 42 ഓളം വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരും ബസ്സിലെ രണ്ട് ജീവനക്കാരുമാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാത ബൈപ്പാസിന്റെ പണി നടക്കുന്നതിനാല്‍ ബസ് സര്‍വീസ് റോഡ് വഴി വന്നപ്പോള്‍ ചക്രങ്ങള്‍ മണ്ണില്‍ പുതഞ്ഞു ബസ് ചരിഞ്ഞാണ് അപകടമുണ്ടായത്.




