From the print
ചരിത്രത്തിലേക്ക് സെന്റിനറി ഗാര്‍ഡിന്റെ റാലി
നഗരി പ്രവേശനത്തിന് ഒന്നര മണിക്കൂര്‍.
തിരുവനന്തപുരം ്യു കേരളയാത്ര ചരിത്ര സംഭവമായി അനന്തപുരിയില്‍ പരിസമാപ്തി കുറിച്ചപ്പോള്‍, ഇതിന്റെ ഭാഗമായി നടന്ന റാലി പുത്തരിക്കണ്ടം മൈതാനിയിലെ താജുല്‍ ഉലമാ നഗരിയില്‍ പ്രവേശിക്കാന്‍ എടുത്തത് ഒന്നര മണിക്കൂര്‍. 4.40ഓടെ റാലിയുടെ മുന്‍നിര നഗരിയില്‍ പ്രവേശിച്ചുവെങ്കിലും പിന്‍നിരയെത്തിയത് 6.15ന്.
തലസ്ഥാന നഗരിയെ അക്ഷരാര്‍ഥത്തില്‍ പുളകംകൊള്ളിച്ചാണ് സെന്റിനറി ഗാര്‍ഡിന്റെ റാലി മുന്നേറിയത്. റാലിയില്‍ ആറായിരത്തോളം സെന്റിനറി വളണ്ടിയര്‍മാര്‍ അണിനിരന്നു. ഓരോ കേന്ദ്രത്തിലും നടന്ന സ്വീകരണ സമ്മേളനങ്ങളില്‍ സെന്റിനറി ഗാര്‍ഡ് അംഗങ്ങളുടെ പരേഡോടെയായിരുന്നു യാത്രാനായകരെ വരവേറ്റത്.
വെള്ളവസ്ത്രവും നീല നെഹ്റു ജാക്കറ്റും ധരിച്ച്, സമസ്തയുടെ പതാകയുമേന്തി അണിയണിയായി ചുവടുവെച്ച് നീങ്ങുന്ന സംഘം നല്ല കാഴ്ചയായി. ഓരോ ജില്ലയിലും 313 അംഗങ്ങളാണ് സെന്റിനറി ഗാര്‍ഡിലുള്ളത്. 30- 33 അംഗങ്ങളുള്ള എട്ടോ ഒമ്പതോ സംഘങ്ങളായി തിരിഞ്ഞായിരുന്നു പരേഡ്. പ്രത്യേകം പരിശീലനം നല്‍കിയാണ് ഇവരെ മാര്‍ച്ചില്‍ അണിനിരത്തിയത്. അതത് ജില്ലകളിലെ സെന്റിനറി ഗാര്‍ഡ് അംഗങ്ങള്‍ യാത്രയെ അനുഗമിച്ചിരുന്നു.
സമസ്ത നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സെന്റിനറി ഗാര്‍ഡിന് രൂപം നല്‍കിയത്. എം അബൂബക്കര്‍ പടിക്കലാണ് ഗാര്‍ഡിന്റെ സംസ്ഥാന കണ്‍വീനര്‍. ശറഫുദ്ദീന്‍ തിരുവനന്തപുരം ചീഫ് ട്രെയിനറും കെ സി ഉമറുല്‍ ഫാറൂഖ് അസ്സിസ്റ്റന്റ്‌ട്രെയിനറുമാണ്. ഓരോ ജില്ലയിലും സെന്റിനറി ഗാര്‍ഡിന് ചീഫുമാരുണ്ട്.
അവര്‍ക്കു കീഴില്‍ ഒമ്പത് സംഘങ്ങളാണുള്ളത്. സന്നദ്ധ സേവനത്തിന് തയ്യാറുള്ള വളണ്ടിയര്‍ വിഭാഗമായി ഇവരെ രൂപപ്പെടുത്തുകയാണ് ലക്ഷ്യം.





