Connect with us

Kerala

വിഴിഞ്ഞം തുറമുഖം: രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം ഈമാസം 24 ന്

വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന കര്‍മം നിര്‍വഹിക്കും. എക്സിം കാര്‍ഗോ സേവനങ്ങള്‍, പുതിയ പോര്‍ട്ട് റോഡിന്റെ ഉദ്ഘാടനം എന്നിവയും നടക്കും.

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം ഈമാസം 24 ന്. വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന കര്‍മം നിര്‍വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും.

തുറമുഖത്ത് നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാര്‍ഗോ സേവനങ്ങള്‍, ദേശീയപാത ബൈപാസിലേക്ക് നിര്‍മിച്ച പുതിയ പോര്‍ട്ട് റോഡിന്റെ ഉദ്ഘാടനം എന്നിവയും ചടങ്ങിനോടനുബന്ധിച്ച് നടക്കും.

വികസന പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ തുറമുഖത്തിന്റെ വാര്‍ഷിക ശേഷി 15 ലക്ഷം ടി ഇ യുവില്‍ നിന്ന് 50 ലക്ഷം ടി ഇ യു ആയി ഉയരും. ബെര്‍ത്ത് നിലവിലുള്ള 800 മീറ്ററില്‍ നിന്ന് 2000 മീറ്റര്‍ ആയും ബ്രേക്ക് വാട്ടര്‍ മൂന്നില്‍ നിന്ന് നാലു കിലോമീറ്ററായും വികസിപ്പിക്കും. പുറമെ റെയില്‍വേ യാര്‍ഡ്, മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ലിക്വിഡ് ടെര്‍മിനല്‍, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തിലുണ്ട്.

10,000 കോടി രൂപയോളം നിക്ഷേപമുള്ളതാണ് വിഴിഞ്ഞം വികസന പദ്ധതി.

Latest