Kannur
മോഷണ ശ്രമത്തിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ ട്രെയിന്‍ തട്ടി മരിച്ചു
കണ്ണൂര്‍ പെരിങ്ങാടി മമ്മി മുക്കിലാണ് സംഭവം. കൂടെയുണ്ടായിരുന്ന ഒരാള്‍ പിടിയിലായിട്ടുണ്ട്.

കണ്ണൂര്‍ | മോഷണ ശ്രമത്തിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ ട്രെയിന്‍ തട്ടി മരിച്ചു. കണ്ണൂര്‍ പെരിങ്ങാടി മമ്മി മുക്കിലാണ് സംഭവം. മരിച്ചയാളുടെ പേരുവിവരങ്ങള്‍ അറിവായിട്ടില്ല.
ഇയാളുടെ കൂടെയുണ്ടായിരുന്ന ഒരാള്‍ പിടിയിലായിട്ടുണ്ട്. ഒരു യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി പണവും മൊബൈല്‍ ഫോണും കവരാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ടപ്പോള്‍ മോഷ്ടാക്കള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.
ബഷീര്‍ എന്ന പേരാണ് പിടിയിലായയാള്‍ പോലീസിനോട് പറഞ്ഞത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
---- facebook comment plugin here -----