Kerala
ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയം; പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
മല്ലപ്പള്ളിയിലുള്ള വാഹന ഷോറൂമില്‍ വാഷിങ് ജോലി ചെയ്തുവരികയാണ് പ്രതി.

പത്തനംതിട്ട | ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. മല്ലപ്പുഴശേരി കുഴിക്കാല ചരിവുപറമ്പില്‍ വീട്ടില്‍ വിമല്‍ വിജയന്‍(23) ആണ് പിടിയിലായത്. മല്ലപ്പള്ളിയിലുള്ള വാഹന ഷോറൂമില്‍ വാഷിങ് ജോലി ചെയ്തുവരികയാണ് പ്രതി.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വനിതാ എസ് ഐ. കെ ആര്‍ ഷെമിമോള്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എസ് ഐ വി വിഷ്ണുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
---- facebook comment plugin here -----