Connect with us

National

മോഷണക്കുറ്റം; ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം

സാക്കിര്‍ ഹുസൈന്‍ കോളജിലെ വിദ്യാര്‍ഥികളായ അശ്വന്ത്, സുധിന്‍ എന്നിവരാണ് മര്‍ദനത്തിനിരയായത്. മുണ്ട് ഉടുത്തതും ഹിന്ദി സംസാരിക്കാത്തതുമാണ് സംഘത്തെ പ്രകോപിപ്പിച്ചതെന്ന് വിദ്യാര്‍ഥികള്‍.

Published

|

Last Updated

ന്യൂഡല്‍ഹി | മലയാളി വിദ്യാര്‍ഥികള്‍ക്ക് ഡല്‍ഹിയില്‍ ക്രൂരമര്‍ദനം. സാക്കിര്‍ ഹുസൈന്‍ കോളജിലെ വിദ്യാര്‍ഥികളായ അശ്വന്ത്, സുധിന്‍ എന്നിവരാണ് മര്‍ദനത്തിനിരയായത്. നാട്ടുകാരും പോലീസും ചേര്‍ന്നാണ് മര്‍ദിച്ചത്. പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചും മര്‍ദിച്ചു.

മൊബൈല്‍ മോഷ്ടിച്ചുവെന്നായിരുന്നു ആരോപണമെങ്കിലും മുണ്ട് ഉടുത്തതും ഹിന്ദി സംസാരിക്കാത്തതുമാണ് സംഘത്തെ പ്രകോപിപ്പിച്ചതെന്ന് മര്‍ദനത്തിനിരയായ വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇക്കഴിഞ്ഞ 24നായിരുന്നു സംഭവം. ചെങ്കോട്ട പരിസരത്തുവച്ചായിരുന്നു മര്‍ദനമെന്നും വിദ്യാര്‍ഥികള്‍ ഡി സി പിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.

്ഷൂ കൊണ്ടും ബൂട്ട് കൊണ്ടും മുഖത്ത് ഉള്‍പ്പെടെ ചവിട്ടി. രവിരംഗ് എന്ന് കോണ്‍സ്റ്റബിളും സത്യപ്രകാശ് എന്ന പോലീസ് ഉദ്യോഗസ്ഥനുമാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും പോലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് വിദ്യാര്‍ഥികള്‍.

 

---- facebook comment plugin here -----

Latest