Connect with us

Kerala

ഐ പി എസ് തലപ്പത്ത് വന്‍ അഴിച്ചുപണി; 'ഇ ഡി'യെ കുരുക്കിയ എസ് ശശിധരന്‍ വിജിലന്‍സില്‍ നിന്ന് പോലീസ് അക്കാദമിയിലേക്ക്

പോക്സോ കേസ് വിവാദത്തില്‍പെട്ട പത്തനംതിട്ട എസ് പി. വിനോദ് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയുടെ ഓഫീസിലെ അസിസ്റ്റന്റ് ഐ ജിയാക്കി.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഐ പി എസ് ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചു പണിയുമായി സര്‍ക്കാര്‍. ഇ ഡി ഉദ്യോഗസ്ഥനെ അഴിമതി കേസില്‍ കുരുക്കിയ എസ് ശശിധരനെ വിജിലന്‍സില്‍ നിന്ന് പോലീസ് അക്കാദമിയിലേക്ക് മാറ്റി. പോക്സോ കേസ് വിവാദത്തില്‍പെട്ട പത്തനംതിട്ട എസ് പിക്കും സ്ഥാനചലനമുണ്ട്.

പത്തനംതിട്ട എസ് പി. വിനോദ് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയുടെ ഓഫീസിലെ അസിസ്റ്റന്റ് ഐ ജി ആയാണ് നിയോഗിച്ചിരിക്കുന്നത്. പകരം ആര്‍ ആനന്ദ് പത്തനംതിട്ട എസ് പി ആകും.

കൊല്ലം റൂറല്‍ പോലീസ് സൂപ്രണ്ട് സാബു മാത്യുവിനെ ഇടുക്കിയിലേക്ക് മാറ്റി. പകരം വിഷ്ണുപ്രദീപ് കൊല്ലം റൂറല്‍ പോലീസ് സൂപ്രണ്ടായി ചുമതലയേല്‍ക്കും. അരുള്‍ ആര്‍ ബി കൃഷ്ണയെ പോലീസ് ബറ്റാലിയന്‍ ഡി ഐ ജി ചുമതലയിലേക്കും മാറ്റിയിട്ടുണ്ട്. ആകെ 11 ഉദ്യോഗസ്ഥരെയാണ് മാറ്റിയിരിക്കുന്നത്.

 

---- facebook comment plugin here -----

Latest