Kerala
യോഗേഷ് ഗുപ്തയെ അഗ്നിരക്ഷാ സേനാ മേധാവി സ്ഥാനത്തു നിന്ന് മാറ്റി; ഐ പി എസ് തലത്തില്‍ വീണ്ടും അഴിച്ചുപണി
നിലവിലെ റോഡ് സുരക്ഷാ കമ്മീഷണര്‍ നിധിന്‍ അഗര്‍വാളിനെയാണ് പുതിയ അഗ്നിരക്ഷാ സേനാ മേധാവിയായി നിയമിച്ചിരിക്കുന്നത്. യോഗേഷ് ഗുപ്ത റോഡ് സുരക്ഷാ കമ്മീഷണറാകും.

തിരുവനന്തപുരം | ഐ പി എസ് തലത്തില്‍ വീണ്ടും അഴിച്ചുപണി. ഡി ജി പി. യോഗേഷ് ഗുപ്തയെ അഗ്നിരക്ഷാ സേനാ മേധാവി സ്ഥാനത്തു നിന്ന് മാറ്റി. നിലവിലെ റോഡ് സുരക്ഷാ കമ്മീഷണര്‍ നിധിന്‍ അഗര്‍വാളിനെയാണ് പുതിയ അഗ്നിരക്ഷാ സേനാ മേധാവിയായി നിയമിച്ചിരിക്കുന്നത്. യോഗേഷ് ഗുപ്ത റോഡ് സുരക്ഷാ കമ്മീഷണറാകും.
പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് എ ഐ ജി. വി ജി വിനോദ് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും ഐ ടി വിഭാഗത്തിലേക്ക് മാറ്റി. എസ് പി. സുജിത് ദാസിനെ ഐ ടി വിഭാഗത്തില്‍ നിന്ന് എ ഐ ജി (പ്രൊക്യുയര്‍മെന്റ്) ആയി നിയമിച്ചു.
അഡി. എക്‌സൈസ് കമ്മീഷണര്‍ കെ എസ് ഗോപകുമാറിനെ ക്രമസമാധാന ചുമതലയുള്ള എ ഐ ജിയായി നിയമിച്ചു. നിലവിലെ വിജിലന്‍സ് എസ് പി. കെ എല്‍ ജോണ്‍കുട്ടി ക്രൈംബ്രാഞ്ച് എസ് പിയാകും. തിരുവനന്തപുരം സിറ്റി ഡി സി പി. നകുല്‍ രാജേന്ദ്ര ദേശ്മുഖിനെ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറായും നിയമിച്ചു.