National
ലൈംഗികാതിക്രമ കേസ്: സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ ആഡംബര കാര്‍ പോലീസ് പിടിച്ചെടുത്തു
ഈ കാറില്‍ പ്രതി പെണ്‍കുട്ടികളെ ഋഷികേശിലേക്ക് കൊണ്ടുപോയിരുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണിത്.

ന്യൂഡല്‍ഹി | ലൈംഗികാതിക്രമ കേസില്‍ ശ്രീ ശാര്‍ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ ആഡംബര കാര്‍ പോലീസ് പിടിച്ചെടുത്തു. ഈ കാറില്‍ പ്രതി പെണ്‍കുട്ടികളെ ഋഷികേശിലേക്ക് കൊണ്ടുപോയിരുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണിത്. കേസില്‍ വ്യാജ ഡിപ്ലോമാറ്റിക് നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച മറ്റൊരു കാര്‍ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒളിവില്‍ കഴിയുന്ന പ്രതിയെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല.
ചൈതന്യാനന്ദ സരസ്വതി ഹോസ്റ്റല്‍ മുറിയില്‍ സിസിടിവി കാമറ സ്ഥാപിച്ചിരുന്നുവെന്നും ഇതിലെ ദൃശ്യങ്ങള്‍ പ്രതിയുടെ ഫോണില്‍ ലഭ്യമായിരുന്നുവെന്നും പെണ്‍കുട്ടികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം,
ആശ്രമത്തിലെ പി ജി ഡിപ്ലോമ വിദ്യാര്‍ഥികളായ 17 പെണ്‍കുട്ടികളാണ് സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ പരാതി നല്‍കിയത്. സ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരെയും ആരോപണമുണ്ട്. പോലീസ് 32 വിദ്യാര്‍ഥിനികളുടെ മൊഴിയെടുത്തു. ഇതില്‍ 17 പേരാണ് ഡയറക്ടര്‍ക്കെതിരെ മൊഴി നല്‍കിയത്. സ്വാമി ചൈതന്യാനന്ദ സരസ്വതി ആവശ്യപ്പെടുന്നതു പോലെ ചെയ്യാന്‍ മൂന്ന് വനിതാ ജീവനക്കാരും അഡ്മിനിസ്‌ട്രേറ്ററും സമ്മര്‍ദം ചെലുത്തിയെന്നും പരാതിയിലുണ്ട്.