Kerala
ചാലക്കുടിയില്‍ പെയിന്റ് കടയില്‍ വന്‍ തീപ്പിടുത്തം
തീപ്പിടുത്തത്തെ തുടര്‍ന്ന് ചാലക്കുടി നോര്‍ത്ത് ജങ്ഷനിലൂടെ വാഹനങ്ങള്‍ കടത്തി വിടുന്നില്ല

തൃശൂര്‍ | ചാലക്കുടിയില്‍ കടയില്‍ വന്‍ തീപ്പിടുത്തം. ചാലക്കുടി നോര്‍ത്ത് ജങ്ഷനിലെ ഊക്കന്‍സ് പെയിന്റ് കടയിലാണ് സംഭവം. പെയിന്റ് കടയും ഗോഡൗണും ചേര്‍ന്ന ഭാഗത്താണ് തീ . ഇവിടെ സൂക്ഷിച്ചിരുന്ന പെയിന്റിനും അനുബന്ധ വസ്തുക്കള്‍ക്കും തീപിടിച്ച് വലിയ നിലയില്‍ പടരുകയായിരുന്നു. അഗ്‌നിശമന അംഗങ്ങള്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്താണ് തീ പിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല.
തീപ്പിടുത്തത്തെ തുടര്‍ന്ന് ചാലക്കുടി നോര്‍ത്ത് ജങ്ഷനിലൂടെ വാഹനങ്ങള്‍ കടത്തി വിടുന്നില്ല.ചാലക്കുടിയിലെ തിരക്കേറിയ ഇടമായതിനാല്‍ അപകട സാധ്യത ഏറെയാണ്.
---- facebook comment plugin here -----