Kerala
ഈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം 20 മുതല്‍
ഇതിന് ആവശ്യമായ തുക അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു
തിരുവനന്തപുരം | ഈ മാസത്തെ ക്ഷേമപെന്‍ഷന്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതിന് ആവശ്യമായ തുക അനുവദിച്ചു.
ക്ഷേമ പെന്‍ഷനായി നിലവിലെ സര്‍ക്കാര്‍ ഇതുവരെ നല്‍കിയത് 38,500 കോടി രൂപയാണ്. യു ഡി എഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തില്‍ നല്‍കിയത് 9,011 കോടി രൂപയാണെന്നും മന്ത്രി വ്യക്തമാക്കി.







