Connect with us

Ongoing News

ചരിത്ര ജയം; ആര്‍ സി ബിയുടെ ബ്രാന്‍ഡ് മൂല്യം 25-30 ശതമാനം ഉയര്‍ന്നേക്കും

ഏറെക്കാലമായി കാത്തിരുന്ന ഐ പി എല്‍ കിരീടം ഇത്തവണയാണ് ആര്‍ സി ബിക്ക് സ്വന്തമാക്കാനായത്.

Published

|

Last Updated

ചെന്നൈ | ഐ പി എലില്‍ ചരിത്ര ജയം സ്വന്തമാക്കിയതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ബ്രാന്‍ഡ് മൂല്യം 25 മുതല്‍ 30 ശതമാനം വരെ ഉയര്‍ന്നേക്കും. 2024ല്‍ ടീമിന്റെ മൂല്യം 76 ശതമാനം ഉയര്‍ന്ന് 117 ദശലക്ഷം ഡോളറിലെത്തിയിരുന്നു. ഇതോടെ ഐ പി എല്‍ ഫ്രാഞ്ചൈസികളില്‍ ആര്‍ സി ബി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. അന്താരാഷ്ട്ര താരങ്ങളായ ക്രിസ് ഗെയ്‌ലിന്റെയും എ ബി ഡിവിലിയേഴ്‌സിന്റെയും പിന്തുണയുള്ള ആര്‍ സി ബി ഏറ്റവും ശക്തമായ ഐ പി എല്‍ ഫ്രാഞ്ചൈസിയാണെന്ന് ബിസിനസ് വിദഗ്ധനായ ലോയ്ഡ് മത്യാസ് പറഞ്ഞു.

സ്ഥിരതയാണ്, പ്രത്യേകിച്ച് പ്രമുഖ താരങ്ങള്‍ ദീര്‍ഘകാലം കളിക്കുന്നതാണ് ഒരു ഫ്രാഞ്ചൈസിയെ മുന്‍നിരയിലേക്ക് ഉയര്‍ത്തുന്നതെന്ന് ‘ദി മൂണ്‍ കണ്‍സള്‍ട്ടന്റ്’ സ്ഥാപകനും നടത്തിപ്പുകാരനുമായ ഗിരജ് ശര്‍മ അഭിപ്രായപ്പെട്ടു. വിരാട് കോലിയെ പോലുള്ള താരങ്ങളുടെ സ്ഥിരസാന്നിധ്യം ആരാധകരുടെ ക്ലബിലുള്ള വിശ്വാസ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 18 വര്‍ഷമായി ആര്‍ സി ബിയുടെ ഭാഗമാണ് കോലി.

ഏറെക്കാലമായി കാത്തിരുന്ന ഐ പി എല്‍ കിരീടം ഇത്തവണയാണ് ആര്‍ സി ബിക്ക് സ്വന്തമാക്കാനായത്. 2009, 2011, 2016 വര്‍ഷങ്ങളില്‍ ഫൈനലിലെത്തിയെങ്കിലും തോല്‍ക്കാനായിരുന്നു ആര്‍ സി ബിയുടെ യോഗം.

Latest