Connect with us

International

കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരികെ എത്തിക്കുന്നതിന് വഴി തുറക്കുന്നു; കര അതിര്‍ത്തി തുറന്നു കൊടുത്ത് ഇറാന്‍

വ്യോമാതിര്‍ത്തി അടച്ചിട്ടിട്ടുണ്ടെങ്കിലും, ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി എല്ലാ കര അതിര്‍ത്തികളും തുറന്നിട്ടുണ്ടെന്ന് ടെഹ്റാന്‍

Published

|

Last Updated

ടെഹ്റാന്‍  |   ഇസ്‌റാഈല്‍ ബോംബാക്രമണം തുടരുന്നതിനാല്‍ ഇറാനിയന്‍ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയ്ക്ക് അംഗീകരിച്ച് ഇറാന്‍ .ഇറാനു മുകളിലുള്ള വ്യോമാതിര്‍ത്തി അടച്ചിട്ടിട്ടുണ്ടെങ്കിലും, ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി എല്ലാ കര അതിര്‍ത്തികളും തുറന്നിട്ടുണ്ടെന്ന് ടെഹ്റാന്‍ പ്രതികരിച്ചു. ഇറാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയുടെ നയതന്ത്ര ദൗത്യത്തിന് പച്ചക്കൊടി കാണിക്കുകയും നയതന്ത്രജ്ഞരെയും സിവിലിയന്മാരെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് സഹായം നല്‍കുകയും ചെയ്തു.

അതിര്‍ത്തി കടക്കുന്ന ആളുകളുടെ പേരുകള്‍, പാസ്പോര്‍ട്ട് നമ്പറുകള്‍, വാഹന രേഖകള്‍ എന്നിവ ജനറല്‍ പ്രോട്ടോക്കോള്‍ വകുപ്പിന് നല്‍കാന്‍ ടെഹ്റാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. നയതന്ത്രജ്ഞരുടെയും മറ്റ് പൗരന്മാരുടെയും സുരക്ഷിതമായ യാത്രയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിനായി യാത്രാ സമയവും വ്യക്തി രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന അതിര്‍ത്തിയും സംബന്ധിച്ച വിവരങ്ങളും ആശ്യപ്പെട്ടിട്ടുണ്ട്.

ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഇറാനിലെ വിവിധ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതില്‍ 1,500-ലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. അവരില്‍ ഭൂരിഭാഗവും ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്.

എംബസി അവരുടെ ഇന്ത്യന്‍ പൗരന്‍മാരുടെ അക്കൗണ്ടില്‍ ഒരു ഗൂഗിള്‍ ഫോം നല്‍കുകയും അവരുടെ വിവരങ്ങള്‍ പൂരിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പരിഭ്രാന്തരാകരുത്, ജാഗ്രത പാലിക്കണം, ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്തണം എന്നും എംബസി വ്യക്താക്കി

 

---- facebook comment plugin here -----

Latest