Connect with us

Business

ഇലോണ്‍ മസ്‌കിനെ നിക്ഷേപത്തിന് ക്ഷണിച്ച് മഹാരാഷ്ട്ര

തെലങ്കാന വ്യവസായ മന്ത്രിയും മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന്റെ മകനുമായ കെടി രാമറാവുവും നേരത്തെ മസ്‌കിനെ സ്വാഗതം ചെയ്തിരുന്നു.

Published

|

Last Updated

മുംബൈ| ഇലക്ട്രിക്ക് കാര്‍ നിര്‍മ്മാണ കമ്പനിയായ ടെസ്‌ലയെ സംസ്ഥാനത്തേക്ക് ക്ഷണിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ടെസ്‌ലയ്ക്ക് പ്ലാന്റ് സ്ഥാപിക്കാന്‍ വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് തരാമെന്നും കമ്പനി സംസ്ഥാനത്ത് നിക്ഷേപത്തിന് തയാറാവണമെന്നും മഹരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി ജയന്ത് പാട്ടീല്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയിലേക്ക് വരുന്നതിന് ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് പ്രതിസന്ധികളുണ്ടെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രിയുടെ ട്വീറ്റ്. തെലങ്കാന വ്യവസായമന്ത്രിയും മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന്റെ മകനുമായ കെടി രാമറാവുവും നേരത്തെ മസ്‌കിനെ സ്വാഗതം ചെയ്തിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ച ടെസ്‌ല ആദ്യഘട്ടത്തില്‍ കമ്പനികള്‍ ഇറക്കുമതി ചെയ്യാനാണ് താല്‍പര്യപ്പെടുന്നത്. ഇന്ത്യന്‍ വിപണിയിലെ പ്രതികരണം നോക്കി അടുത്ത ഘട്ടത്തില്‍ പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതിയിട്ടത്. ഇന്ത്യയില്‍ ഇറക്കുമതി തീരുവയായി എതാണ്ട് കാറിന്റെ വില തന്നെ നല്‍കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. നികുതി കുറയ്ക്കണമെന്ന ഇലോണ്‍ മസ്‌കിന്റെ അഭ്യര്‍ഥനയില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല.

 

Latest