Kerala
മഹല്ലുകൾ സാമൂഹിക പുനരുദ്ധാരണത്തിന്റെ അടിസ്ഥാന ഘടകം: കാന്തപുരം
പ്രശ്‌ന പരിഹാരത്തിനും മറ്റുമായി ജനങ്ങൾക്ക് ഏറെ ആശ്രയിക്കാവുന്ന ഈ ഘടകത്തെ ശാക്തീകരിക്കേണ്ടതുണ്ട്
കോഴിക്കോട് | മഹല്ലുകൾ നാടിന്റെ സമഗ്ര വികസനത്തിനും ഐക്യത്തിനും ഏറെ സംഭാവനകളർപ്പിക്കാൻ സാധിക്കുന്ന ഒരു വലിയസാമൂഹിക വ്യവസ്ഥിതിയാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ. കേരള മുസ്‌ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഹല്ല് സാരഥീ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്‌ന പരിഹാരത്തിനും മറ്റുമായി ജനങ്ങൾക്ക് ഏറെ ആശ്രയിക്കാവുന്ന ഈ ഘടകത്തെ ശാക്തീകരിക്കേണ്ടതുണ്ട്. ജില്ലയിലെ 500 മഹല്ലുകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായുള്ള പ്രത്യേക പരിശീലന പരിപാടിയിൽ മഹല്ല് കോ-ഓർഡിനേഷന്റെ പ്രഥമ രജിസ്‌ട്രേഷന് അദ്ദേഹം തുടക്കം കുറിച്ചു.
ടി കെ അബ്ദുറഹ്്മാൻ ബാഖവി അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി പ്രമേയ പ്രഭാഷണവും കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അനുമോദന പ്രഭാഷണവും നടത്തി. പ്രത്യേക വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള മൂന്ന് സെഷനുകൾക്ക് വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, സുലൈമാൻ സഖാഫി മാളിയേക്കൽ, മജീദ് കക്കാട് നേതൃത്വം നൽകി.
എ ഐ മഹല്ല് സോഫ്റ്റ്്വെയർ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി ആശംസയർപ്പിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ സമാപന പ്രാർഥനക്ക് നേതൃത്വം നൽകി .
കെ കെ അഹ്്മദ് കുട്ടി മുസ്‌ല്യാർ കട്ടിപ്പാറ, പേരോട് അബ്ദുർറഹ്്മാൻ സഖാഫി, അബ്ദുൽ ലത്വീഫ് മുസ്്ലിയാർ കുറ്റിക്കാട്ടൂർ, സയ്യിദ് മുഹമ്മദ് ബുഖാരി, സയ്യിദ് മുഹമ്മദ് ബാഫഖി, സി പി ഉബൈദുല്ല സഖാഫി, ജലീൽ സഖാഫി കടലുണ്ടി, അബ്ദുന്നാസിർ സഖാഫി അമ്പലക്കണ്ടി, നാസർ ചെറുവാടി, കുഞ്ഞബ്ദുല്ല കടമേരി, എ കെ സി മുഹമ്മദ് ഫൈസി, ബീരാൻകുട്ടി മുസ്‌്ലിയാർ പൂനൂർ, ലുഖ്മാൻ ഹാജി, സലീം അണ്ടോണ, അബ്ദുർറഹ്്മാൻ, ലുഖ്മാൻ പാഴൂർ, എൻ മുഹമ്മദലി, സി അബ്ദുലത്വീഫ് ഫൈസി സംബന്ധിച്ചു.