Connect with us

Kerala

മഅ്ദനിക്ക് ജാമ്യ ഇളവ്; കേരളത്തിലേക്ക് വരാൻ സുപ്രീം കോടതിയുടെ അനുമതി

രോഗബാധിതനായ പിതാവിനെ കാണാനാണ് അനുമതി.

Published

|

Last Updated

ന്യൂഡൽഹി | ബംഗളൂരു സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട് കർണാടകയിൽ കഴിയുന്ന പി ഡി പി നേതാവ് അബ്ദുന്നാസർ മഅ്ദനിക്ക് ജാമ്യ ഇളവ്. മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രീം കോടതി അനുമതി നൽകി. രോഗബാധിതനായ പിതാവിനെ കാണാൻ ജൂലൈ പത്ത് വരെ കേരളത്തിൽ കഴിയാനാണ് അനുമതി. എന്നാൽ ഇതിനിടയിൽ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാാകേണ്ടി വന്നാൽ ഉടൻ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി. ജാമ്യവ്യവസ്ഥകളിൽ ഇളവ് തേടിയുള്ള മഅ്ദനിയുടെ ഹരജി ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.

ബംഗളൂരു സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട മഅ്ദനി നിലവിൽ കർണാടകയിൽ ജാമ്യത്തിൽ കഴിയുകയാണ്. ജാമ്യ വ്യവസ്ഥ പ്രകാരം കർണാടക വിട്ട് പുറത്തുപോകാൻ അദ്ദേഹത്തിന് അനുമതി ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ആയുർവേദ ചികിത്സ അനിവാര്യമാണ്. പിതാവിന്റെ ആരോഗ്യ നില വഷളായതിനാൽ അദ്ദേഹത്തെ കാണണം. കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാൽ കർണാടകയിൽ ഇനി കഴിയേണ്ട കാര്യമില്ലെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

തനിക്ക് ഒരു ഭീകര സംഘടനയുമായും ബന്ധമില്ലെന്നും പ്രതി ചേർത്തിരിക്കുന്നത് ഗൂഢാലോചന കേസിൽ മാത്രമാണെന്നും വൃക്ക മാറ്റിവെക്കേണ്ട സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാൻ അനുവാദം തേടിയതെന്നും  കർണാടക സർക്കാറിന്‍റെ സത്യവാങ്മൂലത്തെ എതിർത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിൽ അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, മഅ്ദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകുന്നതിനെ കർണാടക സർക്കാർ സുപ്രീം കോടതിയിൽ ശക്തമായ എതിർത്തു. കേരളത്തിൽ പോകുവാൻ മഅ്ദനിയെ അനുവദിക്കരുതെന്നായിരുന്നു കർണാടകയുടെ വാദം. മഅ്ദനിക്ക് വേണ്ടി ഹാജരായ കപിൽ സിബൽ ഇതിനെ ഖണ്ഡിച്ചു. കേരളത്തിൽ വന്നാൽ അദ്ദേഹം അവിടംവിട്ട് എവിടെയും പോകില്ലെന്നും ജാമ്യ വ്യവസ്ഥ ലംഘിക്കില്ലെന്നും അദ്ദേഹം കോടതിക്ക് ഉറപ്പ് നൽകി. തുടർന്നാണ് കോടതി മഅ്ദനിക്ക് ജാമ്യഇളവ് അനുവദിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച ഹരജിയിൽ വാദം നടന്നപ്പോൾ, വി​ചാ​ര​ണ പൂ​ർ​ത്തി​യാ​യി കേ​സ് അ​ന്തി​മ​വാ​ദ​ത്തി​ലെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​അ്ദ​നി​യെ ഇ​നി​യും ബം​ഗ​ളൂ​രു​വി​ൽ വെ​ക്കു​ന്ന​തെ​ന്തി​നാ​ണെ​ന്ന് സു​പ്രീം​കോ​ട​തി നേരത്തെ ചോ​ദി​ച്ചിരുന്നു. ഇ​ത്ര​യും നാ​ളാ​യി ജാ​മ്യ​വ്യ​വ​സ്ഥ​ക​ളു​ടെ ലം​ഘ​ന​മു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന് ജ​സ്റ്റി​സ് ര​സ്തോ​ഗി ക​ർ​ണാ​ട​കയുടെ അ​ഭി​ഭാ​ഷ​ക​നോ​ട് ചോദിച്ചിരുന്നു.

 

Latest