Kerala
ലൈന്‍മാന്‍ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
പോസ്റ്റില്‍ കയറി പണി ചെയ്യുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്

പന്തളം | വൈദ്യുതി തടസം മാറ്റാന്‍ പോസ്റ്റില്‍ കയറിയ ലൈന്‍മാന്‍ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. നൂറനാട് വൈദ്യുതി സെക്ഷനിലെ ലൈന്‍മാന്‍ ചേര്‍ത്തല മുഹമ്മ മുല്ലശ്ശേരി വെളിയില്‍ സബിരാജാ(53)ണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് 3.30ന് കുടശ്ശനാട് തോണ്ടുകണ്ടം ഭാഗത്ത് പോസ്റ്റില്‍ കയറി പണി ചെയ്യുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ന്നെ താഴെയിറക്കി പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: റീജ. മക്കള്‍: ആദിത്യന്‍, അരുണിമ
---- facebook comment plugin here -----