Kerala
ലൈഫ് മിഷന്‍ അഴിമതി: സന്തോഷ് ഈപ്പനെ കസ്റ്റഡിയില്‍ വിട്ടു
ഈമാസം 27 വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ജാമ്യാപേക്ഷയും 27ന് പരിഗണിക്കും.

കൊച്ചി | ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ യൂണിടാക് ബില്‍ഡേഴ്‌സ് എം ഡി. സന്തോഷ് ഈപ്പനെ കസ്റ്റഡിയില്‍ വിട്ടു. ഈമാസം 27 വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ജാമ്യാപേക്ഷയും 27ന് പരിഗണിക്കും.
ലൈഫ് മിഷന്‍ പദ്ധതിയില്‍ യു എ ഇ കോണ്‍സുല്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോഴ നല്‍കിയെന്ന കേസില്‍ ഇക്കഴിഞ്ഞ 21നാണ് ഈപ്പനെ ഇ ഡി അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പന്‍.
തൃശൂര്‍ വടക്കാഞ്ചേരിയിലെ ഭവന പദ്ധതിക്ക് ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ നാലര കോടി കമ്മീഷന്‍ നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു.
---- facebook comment plugin here -----