Kerala
തുലാവര്‍ഷം ഇന്നെത്തിയേക്കും; ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലാണ് അലര്‍ട്ട്.

തിരുവനന്തപുരം | തുലാവര്‍ഷം ഇന്ന് കേരള തീരത്ത് എത്തിയേക്കാനുള്ള സാധ്യത പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്‌തേക്കുമെന്നും വകുപ്പ് മുന്നറിയിപ്പു നല്‍കി.
ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലാണ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കു കിഴക്കന്‍ മണ്‍സൂണ്‍ ഇന്നലെയോടെ തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളില്‍ എത്തിയതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.
---- facebook comment plugin here -----