Kerala
കത്ത് വിവാദം ശുദ്ധ അസംബന്ധം: എം വി ഗോവിന്ദൻ
സർക്കാറിനെ തകർക്കാമെന്ന വിചാരം വേണ്ട

തിരുവനന്തപുരം | കത്ത് വിവാദം ശുദ്ധ അസംബന്ധമാണെന്നും തനിക്കോ മകനോ യാതൊരു ബന്ധവുമില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാജേഷ് കൃഷ്ണ കേരളത്തിലെ പാർട്ടി അംഗമല്ലെന്നും യു കെയിലെ പാർട്ടി സംവിധാനത്തിന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
പരാതി വന്നു എന്ന ഒറ്റ കാരണത്താൽ നടപടിയെടുക്കുക എന്നല്ല രീതി. യു കെ ഘടകം സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ നിലവിൽ രാജേഷ് കൃഷ്ണക്കെതിരെ ഒരുനിലപാടും പാർട്ടി സ്വീകരിച്ചിട്ടില്ല. നടപടി സ്വീകരിക്കണമെങ്കിൽ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കും.
2026 മേയ് വരെ നിരവധി ആരോപണങ്ങൾ ഇനിയും വരും. സർക്കാറിനെ തകർക്കാം എന്ന വിചാരം വേണ്ടെന്നും രണ്ട് വ്യവസായികൾ തമ്മിലുള്ള തർക്കത്തിൽ പാർട്ടിയെ വെക്കേണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
---- facebook comment plugin here -----