Connect with us

governor

ഓര്‍ഡിനന്‍സ് അംഗീകരിച്ച ശേഷം ബില്ലുകള്‍ അംഗീകരിക്കാത്ത ഗവര്‍ണറുടെ നടപടി ച ട്ടവിരുദ്ധമെന്ന് സര്‍ക്കാറിന് നിയമോപദേശം

ഫാലി എസ് നരിമാന്‍, കെ കെ വേണുഗോപാല്‍ എന്നിവരുള്‍പ്പെടെയുള്ള നിയമ വിദഗ്ധരാണു സര്‍ക്കാരിനു നിയമോപദേശം നല്‍കിയത്

Published

|

Last Updated

തിരുവനന്തപുരം | ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയ ശേഷം അതേ ബില്ലുകള്‍ക്ക് ഗവര്‍ണര്‍ അനുമതി നല്‍കാത്തത് ചട്ടവിരുദ്ധമെന്നു സര്‍ക്കാറിന് നിയമോപദേശം ലഭിച്ചു. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കുകയും ബില്ലായപ്പോള്‍ അംഗീകാരം നിഷേധിക്കുകയും ചെയ്തതു  തെറ്റായ നടപടിയാണെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ സര്‍ക്കാറിനെ അറിയിച്ചു.

ഒരു നിയമ ഭേദഗതി ഓര്‍ഡിനന്‍സ് ആയി വരുമ്പോള്‍ അതിന് അംഗീകാരം നല്‍കുക, നിയമസഭ പാസാക്കിയ ബില്ലായി മുന്നിലെത്തുമ്പോള്‍ തടഞ്ഞുവെക്കുകയും പിന്നീട് രാഷ്ട്രപതിക്ക് അയക്കുകയും ചെയ്യുക എന്ന ഗവര്‍ണരുടെ രീതി തെറ്റാണെന്നാണ്  ഫാലി എസ് നരിമാന്‍, കെ കെ വേണുഗോപാല്‍ എന്നിവരുള്‍പ്പെടെയുള്ള നിയമ വിദഗ്ധര്‍ സര്‍ക്കാരിനു നല്‍കിയ നിയമോപദേശം.

ബില്ലുകള്‍ പിടിച്ചുവെക്കുക, അംഗീകാരം നിഷേധിക്കുക എന്ന ഗവര്‍ണരുടെ രീതി അംഗീകരിക്കില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. ഗവര്‍ണരുടെ ചെയ്തികള്‍ സുപ്രീം കോടതിയെ വീണ്ടും അറിയിക്കാനാണു സര്‍ക്കാര്‍ തീരുമാനം.

Latest