Connect with us

Kuwait

മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനുമായി പ്രതിവര്‍ഷം കുവൈത്ത് ചെലവഴിക്കുന്നത് 28 കോടി 50 ലക്ഷം ദിനാര്‍

ലോകരാജ്യങ്ങള്‍ മാലിന്യങ്ങളുടെ റീസൈക്ലിങ് പ്രക്രിയയിലൂടെ സാധ്യമായ ഏറ്റവും വലിയ നേട്ടം കൈവരിക്കാന്‍ കുതിക്കുമ്പോള്‍, സാങ്കേതിക വികസനത്തിന്റെ വെളിച്ചത്തിലും കുവൈത്ത് ഇക്കാര്യത്തില്‍ താത്പര്യം കാണിക്കുന്നില്ല.

Published

|

Last Updated

കുവൈത്ത് സിറ്റി | ലോകരാജ്യങ്ങള്‍ മാലിന്യങ്ങളുടെ റീസൈക്ലിങ് പ്രക്രിയയിലൂടെ സാധ്യമായ ഏറ്റവും വലിയ നേട്ടം കൈവരിക്കാന്‍ കുതിക്കുമ്പോള്‍, സാങ്കേതിക വികസനത്തിന്റെ വെളിച്ചത്തിലും കുവൈത്ത് ഇക്കാര്യത്തില്‍ താത്പര്യം കാണിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ നഷ്ടം വലുതാവുകയാണ്. മാലിന്യങ്ങള്‍ സംസ്‌കരിക്കുകയോ കത്തിക്കുകയോ ചെയ്യുന്നതിന്റെ ഫലമായി പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

കുവൈത്ത് മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനുമായി പ്രതിവര്‍ഷം 28 കോടി 50 ലക്ഷം ദിനാര്‍ ചെലവഴിക്കുന്നുവെന്നാണ് പരിസ്ഥിതി അതോറിറ്റിയുടെ റിപ്പോര്‍ട്ട്. പ്രതിദിനം ശേഖരിക്കുന്നത് 7.500 ടണ്‍ മാലിന്യമാണ്. രാജ്യത്തെ മാലിന്യത്തിന്റെ 50 ശതമാനവും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലാണ് തള്ളുന്നത്. നിര്‍വഹണം മികച്ചതായിരുന്നുവെങ്കില്‍ പ്രയോജനം നേടാമായിരുന്ന നല്ല വരുമാന സ്രോതസ്സുകളെയാണ് ഉപയോഗിക്കാതിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ ഗാര്‍ഹിക മാലിന്യത്തിന്റെ വാര്‍ഷിക അളവ് 1.4 മില്യണ്‍ ടണ്‍ ആണെന്നാണ് കണക്കാക്കപ്പെടുന്നത്.

 

Latest