Connect with us

Kerala

തിരുവനന്തപുരം കരുമത്ത് നിന്ന് കാണാതായ 14കാരിയെ കണ്ടെത്തി

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്.

Published

|

Last Updated

തിരുവനന്തപുരം|തിരുവനന്തപുരം കരുമത്ത് നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി. കുട്ടി ഹൈദരാബാദ് പോലീസിന്റെ കസ്റ്റഡിയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 14കാരിയെ കാണാതായത്. കുട്ടി തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതും പരശുറാം എക്സ്പ്രസില്‍ കയറിപ്പോകുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹൈദരാബാദില്‍ നിന്ന് കണ്ടെത്തിയത്. കരമന പോലീസും കുട്ടിയുടെ ബന്ധുക്കളും ഹൈദരാബാദിലേക്ക് പുറപ്പെട്ടു.

 

Latest