Kerala
കോട്ടയത്ത് കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം
മൂന്നു പേര്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്യ്തു.
കോട്ടയം| കോട്ടയം വാഹനാപകടത്തില്‍ മൂന്ന് മരണം. മോനിപ്പള്ളിക്ക് സമീപം എംസി റോഡില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന 3 പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്തു.
നീണ്ടൂര്‍ പ്രാവട്ടം സ്വദേശികളാണ് മരിച്ചത്. മരിച്ചവരില്‍ 11 വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്. അപകടത്തിന് തൊട്ടു പിന്നാലെ നാട്ടുകാര്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇവര്‍ക്കൊപ്പം കാറില്‍ ഉണ്ടായിരുന്ന മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
---- facebook comment plugin here -----





