Kerala
കെ ടി യു വി സി: ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് വി ഡി സതീശന്‍
'പ്രതിപക്ഷ നിലപാട് ശരിവക്കുന്നതാണ് കോടതി വിധി.'

തിരുവനന്തപുരം | സാങ്കേതിക സര്‍വകലാശാല വി സി നിയമനത്തിലെ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷ നിലപാട് ശരിവക്കുന്നതാണ് കോടതി വിധിയെന്നും സതീശന്‍ പറഞ്ഞു.
സര്‍ക്കാരാണ് സര്‍വകലാശാലയില്‍ അനിശ്ചിതത്വം സൃഷ്ടിച്ചത്. ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ നശിക്കുന്നത് കുട്ടികളുടെ ഭാവിയാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
സാങ്കേതിക സര്‍വകലാശാലയില്‍ വി സിയായി ചാന്‍സലര്‍ നിയമിച്ച ഡോ. സിസ തോമസിന് പദവിയില്‍ തുടരാമെന്നാണ് ഹൈക്കോടതി വിധി. നിയമനം ചോദ്യം ചെയ്തുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഹരജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തള്ളുകയായിരുന്നു. സിസ തോമസിന് യോഗ്യതയുണ്ടെന്നും നിയമനം കുറഞ്ഞ കാലത്തേക്കായതിനാല്‍ വൈസ് ചാന്‍സലറായി തുടരാമെന്നുമാണ് വിധിയില്‍ വ്യക്തമാക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ സെര്‍ച്ച് കമ്മിറ്റിയുണ്ടാക്കുകയും പരമവധി മൂന്ന് മാസത്തിനകം സ്ഥിരം വൈസ് ചാന്‍സലറെ നിയമിക്കുകയും വേണമെന്നും കോടതി നിര്‍ദേശിച്ചു.