First Gear
കെടിഎം ഡ്യൂക്ക് 390 മൂന്നാം തലമുറ പതിപ്പ് വിപണിയിലെത്തി
അടുത്ത വര്‍ഷം ആദ്യം പുതിയ 390 ഡ്യൂക്ക്, 125 ഡ്യൂക്ക് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂഡല്‍ഹി| കെടിഎം ഡ്യൂക്ക് 390 മൂന്നാം തലമുറ പതിപ്പ് വിപണിയിലെത്തി. ഇതിനൊപ്പം തന്നെ 250 ഡ്യൂക്ക്, 125 ഡ്യൂക്ക് ബൈക്കുകളും കെടിഎം അവതരിപ്പിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയതിന് ശേഷം 390 ഡ്യൂക്കിന് ലഭിക്കുന്ന ഏറ്റവും വലിയ അപ്ഡേറ്റാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന മൂന്നാം തലമുറയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അടുത്ത വര്‍ഷം ആദ്യം പുതിയ 390 ഡ്യൂക്ക്, 125 ഡ്യൂക്ക് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശാലമായ റൈഡര്‍ സീറ്റ് ലഭിക്കുമെന്ന വിധം പുതിയ സ്പ്ലിറ്റ് സീറ്റ് സജ്ജീകരണവും പുതിയ അപ്ഡേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2024 കെടിഎം 390 ഡ്യൂക്കിന്റെ സീറ്റ് ഉയരം 800എംഎം ആയി കുറഞ്ഞിട്ടുണ്ട്. 820എംഎം ആയിരുന്നു മുമ്പത്തെ സീറ്റിന്റെ ഉയരം.പുതിയ 399 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ആണ് 2024 കെടിഎം 390 ഡ്യൂക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്.