Connect with us

Kerala

മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിച്ച് കെഎസ്ഇബി

ഇന്നലെ ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്റെ സാന്നിധ്യത്തിന്‍ നടന്ന യോഗത്തില്‍ വൈദ്യുതി ലൈന്‍ മാറ്റാന്‍ ധാരണയായിരുന്നു

Published

|

Last Updated

കൊല്ലം |  കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ മിഥുന്‍ എന്ന വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവച്ചിന് പിന്നാലെ അപകടം സംഭവിച്ച വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിച്ച് കെഎസ്ഇബി. കെഎസ്ഇബിയുടെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് സ്‌കൂളിന് സമീപത്ത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈന്‍ മാറ്റിയത്. ഇന്നലെ ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്റെ സാന്നിധ്യത്തിന്‍ നടന്ന യോഗത്തില്‍ വൈദ്യുതി ലൈന്‍ മാറ്റാന്‍ ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് ലൈന്‍ മാറ്റി സ്ഥാപിച്ചത്. നേരത്തെ ഈ ലൈനിലൂടെ മറ്റ് രണ്ടിടങ്ങളിലേക്കുമായി പോയിരുന്ന വൈദുതി കണക്ഷനുകള്‍ ഇനി മുതല്‍ തൊട്ടടുത്ത പോസ്റ്റില്‍ നിന്നായിരിക്കും നല്‍കുക.

മാനദണ്ഡവും പാലിക്കാതെയാണ് സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളിലൂടെ വൈദ്യതി ലൈന്‍ പോയിരുന്നത്. ലൈന്‍ കേബിള്‍ ചെയ്ത് സുരക്ഷിതമാക്കാന്‍ രണ്ടു ദിവസം മുന്‍പ് ഷെഡ് പൊളിച്ച് നല്‍കാന്‍ കെഎസ്ഇബി സ്‌കൂള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.

ലൈനിന് അടിയില്‍ നിര്‍മ്മാണ പ്രവര്‍ത്തി നടത്തുന്നതില്‍ സ്‌കൂളിന് വീഴ്ച വന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഷെഡിന് മുകളില്‍ വീണ കൂട്ടുകാരന്റെ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സംഭവത്തില്‍ ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടക്കുകയാണ്.
അതേസമയം, മിഥുന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി. വീഴ്ച് സംഭവിച്ചത് ആരുടെ ഭാഗത്താണെന്നത് അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു

Latest