Kerala
അതിമാരക മയക്കുമരുന്നുമായി രണ്ട് പേര്‍ കോഴിക്കോട് പിടിയില്‍
.പിടിച്ചെടുത്ത മയക്കുമരുന്നിന് പത്ത് ലക്ഷത്തിലധികം വില വരും.

കോഴിക്കോട് | അതിമാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ കോഴിക്കോട് പിടിയില്‍. മെഡിക്കല്‍ കോളജ് സ്വദേശിയായ തയ്യില്‍ വീട്ടില്‍ ഫാസില്‍ (27) ചെലവൂര്‍ സ്വദേശി പൂവത്തൊടികയില്‍ ആദര്‍ശ് സജീവന്‍ (23) എന്നിവരാണ്പിടിയിലായത്.ഡാന്‍സാഫ് സക്വാഡും നടക്കാവ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ഈസ്റ്റ്ഹില്‍ കെ ടി നാരായണന്‍ റോഡില്‍ വെച്ച് ഇന്നലെ പുലര്‍ച്ചെ കാറില്‍ സംശയാസ്പദമായ സഹചര്യത്തില്‍ കാണപ്പെട്ട യുവാക്കളെ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതികളില്‍ നിന്ന് 36 ഗ്രാം എംഡിഎംഎയും അളന്ന് വില്‍പന നടത്തുന്നതിനായി ഉപയോഗിക്കുന്ന പോക്കറ്റ് ത്രാസും പായ്ക്ക് ചെയ്യുന്ന ചെറിയ കവറുകളും കാറും പിടിച്ചെടുത്തു. ബെംഗളുരുവില്‍ നിന്നും എത്തിച്ച സിന്തറ്റിക് മയക്കുമരുന്ന് ആവശ്യക്കാര്‍ക്ക് കൈമാറുവാന്‍ സിറ്റിയില്‍ എത്തിയപ്പോഴാണ് പ്രതികള്‍ പിടിയിലായത്.പിടിച്ചെടുത്ത മയക്കുമരുന്നിന് പത്ത് ലക്ഷത്തിലധികം വില വരും.