Kerala
കോഴിക്കോട് മെഡിക്കല്‍ കോളജ് സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസ്; നാല് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ പ്രതികള്‍ ഇന്ന് പോലീസിന് മുന്നില്‍ കീഴടങ്ങിയേക്കും

കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷ ജീവനക്കാരെ ആക്രമിച്ച കേസില്‍ നാല് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ പ്രതികളായ
അരുണ്‍, രാജേഷ്, അഷിന്‍, മുഹമ്മദ് ഷബീര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ലാ കോടതി തള്ളിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ പ്രതികള്‍ ഇന്ന് പോലീസിന് മുന്നില്‍ കീഴടങ്ങിയേക്കും.
്ഇക്കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നിലാണ് കേസിന് ആസ്പദമായ സംഭവം. മെഡിക്കല്‍ കോളജിന്റെ പ്രധാന കവാടത്തില്‍ ജോലി ചെയ്യുകയായിരുന്ന മൂന്ന് സുരക്ഷാ ജീവനക്കാരെയും ദൃശ്യങ്ങളെടുത്ത മാധ്യമ പ്രവര്‍ത്തകനെയുമാണ് ആക്രമിച്ചത്.
---- facebook comment plugin here -----