Connect with us

local body election 2025

കോഴിക്കോട് ജില്ലാ പഞ്ചായത്ത്; ആർ ജെ ഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

നാല് ഡിവിഷനുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. അഴിയൂരിൽ കിരൺ ജിത്തും അരിക്കുളത്ത് നിഷാകുമാരിയും പയ്യോളി അങ്ങാടിയിൽ എം കെ സതിയും നരിക്കുനിയിൽ ജീജ ദാസും ജനവിധി തേടും.

Published

|

Last Updated

കോഴിക്കോട് | തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്കുള്ള ആർ ജെ ഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നാല് ഡിവിഷനുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. അഴിയൂരിൽ കിരൺ ജിത്തും അരിക്കുളത്ത് നിഷാകുമാരിയും പയ്യോളി അങ്ങാടിയിൽ എം കെ സതിയും നരിക്കുനിയിൽ ജീജ ദാസും ജനവിധി തേടും.

ആർ ജെ ഡി സ്ഥാനാർഥികളുടെ പ്രഖ്യാപനത്തോടെ എൽ ഡി എഫിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ പ്രഖ്യാപനം പൂർത്തിയായി. 28 ഡിവിഷനുകളിൽ 24 ഇടത്തെ സ്ഥാനാർഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആർ ജെ ഡി മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാർഥികളുടെ പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു.

16 ഇടങ്ങളിലാണ് സി പി എം മത്സരിക്കുന്നത്. നാല് ഡിവിഷനുകളിൽ സി പി ഐ മത്സരിക്കും. ഓരോ സീറ്റുകളിൽ എൻ സി പിയും കേരള കോൺഗ്രസ്സ് എമ്മും ജനതാദൾ എസും ഐ എൻ എല്ലും ജനവിധിതേടും.

അതേസമയം, കോഴിക്കോട് കോർപറേഷനിൽ എൽ ഡി എഫ് സ്ഥാനാർഥികളെ ഇന്ന് വൈകിട്ട് നാലിന് പ്രഖ്യാപിക്കും. സീറ്റുകളിൽ ധാരണയാകാത്തതിനെ തുടർന്ന് പ്രഖ്യാപനം നീണ്ടുപോകുകയായിരുന്നു. ഐ എൻ എൽ, ജെ ഡി എസ് ഉൾപ്പെടെയുള്ളവർക്ക് കടുത്ത അതൃപ്തിയുള്ള സാഹചര്യത്തിലാണ് സ്ഥാനാർഥി നിർണയം വൈകിയത്.
അതിനിടെ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിൽ പാലാഴി ഡിവിഷൻ തുടർന്നും അനുവദിക്കണമെന്ന ആവശ്യത്തിൽ ഐ എൻ എൽ ഉറച്ചുനിൽക്കുകയാണ്.