Connect with us

Kerala

പത്തനംതിട്ട കൊടുമണ്‍ ചിറയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം

അങ്ങാടിക്കല്‍ തെക്ക് കൊടുമണ്‍ ചിറ പുത്തന്‍ വിള വടക്കേതില്‍ അജേഷിന്റെയും അനിതയുടെയും മകള്‍ ആഷില (14) യാണ് മരിച്ചത്.

Published

|

Last Updated

കൊടുമണ്‍ | പത്തനംതിട്ട അങ്ങാടിക്കല്‍ തെക്ക് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വീട്ടിലെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അങ്ങാടിക്കല്‍ തെക്ക് കൊടുമണ്‍ ചിറ പുത്തന്‍ വിള വടക്കേതില്‍ അജേഷിന്റെയും അനിതയുടെയും മകള്‍ ആഷില (14) യാണ് മരിച്ചത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.

ഇന്ന് വൈകിട്ട് ആറോടെ മുറിയില്‍ കയറി വാതിലടച്ച കുട്ടി വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് അകത്തു കയറി നോക്കിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ചന്ദനപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയായ ആഷിലക്ക് ഒരു ഇളയ സഹോദരനുണ്ട്.

 

Latest