Connect with us

Kerala

വൈദ്യുതി വിതരണ സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുക ലക്ഷ്യം; കരട് നിയമങ്ങളില്‍ തെളിവെടുപ്പ് 25ന്

സേവനങ്ങളില്‍ വീഴ്ചയുണ്ടായാല്‍ ഉപയോക്താവ് അപേക്ഷ നല്‍കാതെ തന്നെ നഷ്ടപരിഹാരം നല്‍കുന്ന 'ഓട്ടോമാറ്റിക് കോംപന്‍സേഷന്‍' സംവിധാനം ഉള്‍പ്പെടെ പുതിയ പരിഷ്‌കാരത്തിലുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കിയ കരട് നിയമങ്ങളില്‍ 25ന് തെളിവെടുപ്പ്. വൈദ്യുതി വിതരണ സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുക, ഉപയോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് നിയമം കൊണ്ടുവരുന്നത്. 2027-ല്‍ എല്ലാ ഉപയോക്താക്കള്‍ക്കും തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കാനും ഡീസല്‍ ജനറേറ്ററുകളുടെ ഉപയോഗം കുറച്ച് പരിസ്ഥിതി സൗഹൃദ ഊര്‍ജം പ്രോത്സാഹിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സേവനങ്ങളില്‍ വീഴ്ചയുണ്ടായാല്‍ ഉപയോക്താവ് അപേക്ഷ നല്‍കാതെ തന്നെ നഷ്ടപരിഹാരം നല്‍കുന്ന ‘ഓട്ടോമാറ്റിക് കോംപന്‍സേഷന്‍’ സംവിധാനം ഉള്‍പ്പെടെ പുതിയ പരിഷ്‌കാരത്തിലുണ്ട്. കരടിലെ വ്യവസ്ഥ പ്രകാരം, വിതരണ കമ്പനികള്‍ നിശ്ചിത സമയത്തിനകം സേവനം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉപയോക്താവിന് നഷ്ടപരിഹാരം നല്‍കണം. ഇതിനായി പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജീകരിക്കും.

ഭാവിയിലെ വൈദ്യുതി ആവശ്യകത മുന്‍കൂട്ടി കണ്ട് 100 ശതമാനം പുനരുപയോഗ ഊര്‍ജം ലക്ഷ്യമിട്ടുള്ള ‘റിസോഴ്‌സ് അഡിക്വസി’ കരട് നിയമവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുതെളിവെടുപ്പില്‍ പങ്കെടുക്കാന്‍ 23-നകം രജിസ്റ്റര്‍ ചെയ്യണം. അഭിപ്രായങ്ങള്‍ തപാല്‍ വഴിയോ ഇ- മെയില്‍ വഴിയോ ഈമാസം 25 വരെ അറിയിക്കാം. ഇ മെയില്‍: [emailprotected] sh_v–sskäv–: www.erckerala.org ഫോണ്‍: 0471-2735544.

 

Latest