Connect with us

Saudi Arabia

കിംഗ് സല്‍മാന്‍ റോയല്‍ റിസര്‍വില്‍ ശൈത്യകാലം ചെലവഴിച്ചത് വംശനാശഭീഷണി നേരിടുന്ന 2,850ലധികം പക്ഷികള്‍

അപൂര്‍വ ഇനമായ 1,600-ലധികം സ്റ്റെപ്പി ഈഗിളുകളും 1,200-ലധികം ബ്ലാക്ക് കൈറ്റ്സും 35 സിനിറിയസ് കഴുകന്മാരും 25 ഈസ്റ്റേണ്‍ ഇംപീരിയല്‍ ഈഗിളുകളുമാണ് ഈ വര്ഷം എത്തിയ പക്ഷികള്‍.

Published

|

Last Updated

ദമാം |  ശൈത്യകാലങ്ങളില്‍ യാത്രകള്‍ നടത്തുന്നത് മനുഷ്യര്‍ മാത്രമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഒരുകൂട്ടം വംശനാശഭീഷണി നേരിടുന്ന പക്ഷികള്‍. പക്ഷികള്‍ ശൈത്യകാലം ആസ്വദിക്കാനും, താവളമാക്കാനും, പ്രജനനത്തിനും സഊദി അറേബ്യ ഒരു നിര്‍ണായക കേന്ദ്രമായി മാറിയിരിക്കുകയാണ് . വൈവിധ്യമാര്‍ന്ന ആവാസ വ്യവസ്ഥകളിലായി ഈ വര്ഷം കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് റോയല്‍ റിസര്‍വ് ഡെവലപ്മെന്റ് അതോറിറ്റി റിസര്‍വിനുള്ളില്‍ 2,850-ലധികം അപൂര്‍വ ഇനത്തിലെ പക്ഷികളാണ് ശൈത്യകാലം ചെലവഴിക്കാനായി എത്തിച്ചേര്‍ന്നത്

അപൂര്‍വ ഇനമായ 1,600-ലധികം സ്റ്റെപ്പി ഈഗിളുകളും 1,200-ലധികം ബ്ലാക്ക് കൈറ്റ്സും 35 സിനിറിയസ് കഴുകന്മാരും 25 ഈസ്റ്റേണ്‍ ഇംപീരിയല്‍ ഈഗിളുകളുമാണ് ഈ വര്ഷം എത്തിയ പക്ഷികള്‍. ഇവയില്‍ 26 എണ്ണം വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയവയാണ്. കിഴക്കന്‍ യൂറോപ്പ്, വടക്കന്‍ ഏഷ്യ, റഷ്യ എന്നിവിടങ്ങളിലാണ് ഇവയുടെ വാസ സ്ഥലം. ആഗോളതലത്തില്‍ അഞ്ച് പ്രധാന പക്ഷി മേഖലകളും ,അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രധാന ജൈവവൈവിധ്യ മേഖലയും റിസര്‍വില്‍ ഉള്‍പ്പെടുന്നവയാണ്. ഈ വര്ഷം റോയല്‍ റിസര്‍വിലെത്തിയ പക്ഷികളുടെ എണ്ണത്തില്‍ 88% ദേശാടന പക്ഷികളും,12% സ്ഥിരമായി എത്തുന്നവയുമാണ്. ഇത് വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളുടെ ഒരു അഭയകേന്ദ്രമെന്ന നിലയില്‍ റോയല്‍ റിസര്‍വ്വിന്റെ പ്രാധാന്യത്തെയാണ് ശക്തിപ്പെടുത്തുന്നത്.

വടക്കന്‍ അതിര്‍ത്തികള്‍, അല്‍-ജൗഫ്, തബുക്ക്, ഹായില്‍ മേഖലകളിലായി 130,700 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് റിസര്‍വ് കേന്ദ്രം, ദേശാടന പക്ഷികള്‍ക്കുള്ള രാജ്യത്തിന്റെ പ്രാഥമിക സ്റ്റോപ്പ് ഓവര്‍ പോയിന്റുകളില്‍ ഒന്നാണ്. ഏഷ്യയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള ശരത്കാല കുടിയേറ്റ സമയത്ത് സഊദി അറേബ്യയിലെ ആദ്യത്തെ കേന്ദ്രമാണിത്. സന്തുലിതമായ ആവാസവ്യവസ്ഥയും വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും ഉള്ളതിനാല്‍, സ്റ്റെപ്പി കഴുകന്‍, ഹൗബറ എന്നിവയുള്‍പ്പെടെ നിരവധി ശ്രദ്ധേയമായ ജീവിവര്‍ഗങ്ങള്‍ക്ക് റിസര്‍വ് കേന്ദ്രം അഭയം നല്‍കുന്നു.

ജനുവരി 16 മുതല്‍ 26 വരെ രാജ്യവ്യാപകമായി നടത്തിയ സര്‍വേകള്‍ നടത്തിയത്. ഇവയില്‍ ഇരട്ട-രേഖപ്പെടുത്തല്‍ ഒഴിവാക്കുകയും ചെയ്തായിരുന്നു സര്‍വ്വേ. അതിരാവിലെയും ഉച്ചകഴിഞ്ഞും പക്ഷികളുടെ നിരീക്ഷണം നടത്തിയത്. സഊദി പക്ഷിശാസ്ത്ര സൊസൈറ്റി, ദേശിയ സെന്റര്‍ ഫോര്‍ വൈല്‍ഡ്ലൈഫ് ഡെവലപ്മെന്റ്, ടെലാഡ് കമ്പനി, ബേര്‍ഡ്ലൈഫ് ഇന്റര്‍നാഷണല്‍ എന്നിവയുടെ സഹകരണത്തോടെയായിന്നു സര്‍വ്വേ നടന്നത്

 

സിറാജ് പ്രതിനിധി, ദമാം

Latest