Connect with us

Kerala

കോട്ടയത്ത് തൊഴിലാളി കുത്തിപ്പരുക്കേല്‍പ്പിച്ച ഹോട്ടലുടമ മരിച്ചു

ബുധനാഴ്ച രാത്രി ഒന്‍പതോടെ ഹോട്ടലില്‍വെച്ചായിരുന്നു സംഭവം

Published

|

Last Updated

കോട്ടയം|  കറുകച്ചാലില്‍ തൊഴിലാളിയുടെ കുത്തിപ്പരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഹോട്ടലുടമ മരിച്ചു. കറുകച്ചാല്‍ ദൈവംപടിയിലെ ‘ചട്ടിയും തവിയും’ ഹോട്ടലിന്റെ ഉടമ മാവേലിക്കര സ്വദേശി രഞ്ജിത്താണ് വ്യാഴാഴ്ച വൈകിട്ടോടെ മരിച്ചത്.

ഹോട്ടലിലെ തൊഴിലാളിയായ കറുകച്ചാല്‍ കൂത്രപ്പള്ളി സ്വദേശി ജോസ് ആണ് രഞ്ജിത്തിനെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. ബുധനാഴ്ച രാത്രി ഒന്‍പതോടെ ഹോട്ടലില്‍വെച്ചായിരുന്നു സംഭവം.തൊഴില്‍ത്തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജോസ് പോലീസിന്റെ പിടിയിലായിട്ടുണ്ടെന്നാണ് സൂചന

 

Latest