Kerala
കൊടിയും ഫ്‌ലക്‌സ് ബോര്‍ഡും; സിപിഎമ്മിന് കൊല്ലം കോര്‍പ്പറേഷന്റെ പിഴ
മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് കോര്‍പറേഷന്‍ സെക്രട്ടറി നോട്ടീസ് നല്‍കി.
കൊല്ലം| കൊല്ലം നഗരത്തില്‍ കൊടിയും ഫ്‌ലക്‌സ് ബോര്‍ഡും സ്ഥാപിച്ച സിപിഎമ്മിന് കോര്‍പ്പറേഷന്റെ പിഴ. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണം. പിഴടക്കണമെന്നാവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് കോര്‍പറേഷന്‍ സെക്രട്ടറി നോട്ടീസ് നല്‍കി. സിപിഎം സംസ്ഥാന സമ്മേളനത്തിനായി 20 ഫ്‌ലക്‌സ് ബോര്‍ഡുകളും 2500 കൊടിയും കെട്ടിയതിനാണ് പിഴ.
അതേസമയം ഫീസ് അടച്ച് നിയമാനുസൃതം ഫ്‌ലക്‌സ് സ്ഥാപിക്കാന്‍ സിപിഎം നേതൃത്വം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കോര്‍പ്പറേഷന്‍ തീരുമാനമെടുത്തില്ല. കാഴ്ച മറയ്ക്കാതെയും ഗതാഗത തടസ്സമില്ലാതെയും നടപ്പാത കൈയ്യേറാതെയുമാണ് ഫ്‌ലക്‌സ് ബോര്‍ഡുകളും കൊടിയും സ്ഥാപിച്ചതെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം.
---- facebook comment plugin here -----

