Connect with us

Kerala

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി കൊല്ലത്തെ വ്യവസായി അനീഷ് ബാബു

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ രാധാകൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥന്‍ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് വെളിപ്പെടുത്തല്‍

Published

|

Last Updated

കൊച്ചി | കേസ് ഒതുക്കാന്‍ ഏജന്റുമാരെ ഉപയോഗിച്ച് ഇ ഡി ഉദ്യോഗസ്ഥര്‍ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഗുരുതര വെളിപ്പെടുത്തലുമായി പരാതിക്കാരന്‍ കൊല്ലത്തെ വ്യവസായി അനീഷ് ബാബു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ രാധാകൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥന്‍ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരന്റെ വെളിപ്പെടുത്തല്‍.

ഫോണിലൂടെയാണ് ഇടനിലക്കാരനായ വില്‍സണ്‍ ആദ്യം ബന്ധപ്പെട്ടത്. ഇഡി ഓഫീസില്‍ നടന്നത് എല്ലാം വില്‍സണാണ് ഫോണിലൂടെ അറിയിച്ചത്. വില്‍സണുമായുള്ള കൂടിക്കാഴ്ചകള്‍ റെക്കോഡ് ചെയ്ത തെളിവുകള്‍ വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. ഇഡിയില്‍ നിന്ന് വിളിക്കും എന്ന് വില്‍സണ്‍ പറഞ്ഞസമയത്തൊക്കെ ഇ ഡി ഉദ്യോഗസ്ഥര്‍ വിളിച്ചിരുന്നു. ഇഡി ഉദ്യോഗസ്ഥര്‍ നേരിട്ട് പണം ചോദിച്ചില്ല. എല്ലാ ഇടപാടും വില്‍സണ്‍ വഴിയായിരുന്നു നടന്നത്. ഇഡി ഉദ്യോഗസ്ഥര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് വിശ്വാസം.

ഉദ്യോഗസ്ഥര്‍ പറയാതെ വിവരങ്ങള്‍ വില്‍സണ്‍ അറിയില്ല. ഇതിന്റെ എല്ലാം ആള്‍ ശേഖറാണെന്ന് വില്‍സണ്‍ പറഞ്ഞു. കൂടുതല്‍ ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ട്. ഇഡി ഉന്നത ഉദ്യോഗസ്ഥനെതിരെയും ഗുരുതര ആരോപണമാണ് അനീഷ് ഉന്നയിച്ചത്. ഇഡി അഡീഷണല്‍ ഡയറക്ടര്‍ രാധാകൃഷ്ണന് സംഭവത്തില്‍ പങ്കുണ്ടെന്നും അനീഷ് ബാബു ആരോപിച്ചു.എട്ടു വര്‍ഷം മുമ്പുള്ള വിവരമാണ് ആവശ്യപ്പെട്ടത്. ഇത് ലഭ്യമാക്കാന്‍ കാലതാമസമുണ്ടായിരുന്നു. തുടക്കം മുതല്‍ ഇഡി ഉദ്യോഗസ്ഥന്‍ സമ്മര്‍ദത്തിലാക്കി. രേഖകള്‍ നല്‍കിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നാണ് ഭീഷണിപ്പെടുത്തിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്തെന്ന് പറഞ്ഞായിരുന്നു ഭീഷണി. പി എം എല്‍ എ ആക്ട് പ്രകാരമാണ് തനിക്ക് നോട്ടീസ് നല്‍കിയത്. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ എല്ലാ തെളിവുകളും കൈമാറിയിട്ടുണ്ടെന്നും അനീഷ് ബാബു പറഞ്ഞു.

 

Latest