International
ഗസ്സയിൽ വെടിനിർത്തലിന് സമ്മർദം തുടരുമെന്ന് അറബ് ലീഗ്
ഫലസ്തീനികളെ നിർബന്ധിച്ച് കുടിയിറക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് യു എൻ സെക്രട്ടറി ജനറൽ

ബാഗ്ദാദ് | ഗസ്സയിൽ ശാശ്വതമായ വെടിനിർത്തലിന് സമ്മർദം തുടരുമെന്ന് ആവർത്തിച്ച് അറബ് ലീഗ്. യുദ്ധം അവസാനിച്ചാൽ പ്രദേശത്തിന്റെ പുനർനിർമാണത്തിന് പ്രവർത്തിക്കുമെന്നും ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിൽ നേതാക്കൾ വ്യക്തമാക്കി.
ഫലസ്തീനികളെ നിർബന്ധിച്ച് കുടിയിറക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഉച്ചകോടിയിൽ അതിഥിയായെത്തിയ യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. ഖത്വർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനി, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി, സഊദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ എന്നിവരുൾപ്പെടെയുള്ളവർ പങ്കെടുത്തു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും അതിഥിയായെത്തി.
ഫലസ്തീൻ രാഷ്ട്രം പൂർണമായി അംഗീകരിക്കപ്പെടുന്ന ദ്വിരാഷ്ട്ര പരിഹാരം വേണമെന്നും ഇതിനായി അറബ്- യൂറോപ്യൻ സഹകരണം വേണമെന്നും സാഞ്ചസ് പറഞ്ഞു.