Ongoing News
അബുദബി ഹംദാൻ സ്ട്രീറ്റിൽ കെട്ടിടത്തിൽ അഗ്നിബാധ
കെട്ടിടത്തിലെ താമസക്കാരിൽ കൂടുതലും മലയാളികളാണ്
അബൂദബി | നഗരത്തിൽ ഹംദാൻ സ്ട്രീറ്റിൽ മലയാളികൾ ഏറെ താമസിക്കുന്ന ബിൻ ബ്രൂക്ക് ബിൽഡിംഗിൽ വൻ അഗ്നിബാധ. ഇന്നലെ അർധ രാത്രിയാണ് അഗ്നിബാധ ഉണ്ടായത്. മിസിനിയൻ നിലയിൽ പ്രവർത്തിക്കുന്ന സ്റ്റോറിൽ നിന്നാണ് തീ പടർന്നത്. ഇതേ നിലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ക്ലിനിക്കും അഗ്നിക്കിരയായി.
തീപ്പിടിത്തത്തിൻ്റെ കാരണം അറിവായിട്ടില്ല. കെട്ടിടത്തിലെ താമസക്കാരെ മാറ്റി പാർപ്പിച്ചു. പുക ശ്വസിച്ചത് കാരണം നിരവധി കുട്ടികളെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
---- facebook comment plugin here -----


